Your Image Description Your Image Description

തിരുവനന്തപുരം : മാറനല്ലൂർ കൂവളശേരിയിൽ ആർ.ജയയുടെ(58) മരണം കൊലപാതകമെന്ന് പൊലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണമെമെന്നാണ് പോലീസ് പറയുന്നത് .സംഭവത്തിൽ മകൻ ബിജു(35)വിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. .ജയ ആറു മാസത്തോള്ളമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. ജയയുടെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു ഇതിൽ നിന്ന് ബിജു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവാണെന്നാണ് പോലീസ് പറയുന്നത് .

ചൊവ്വാഴ്ച രാവിലെയാണ് ജയയെ മരിച്ചനിലയിൽ കാണപ്പെട്ടത് . അയൽവാസി ജയയെ തിരക്കിവന്നപ്പോൾ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നതയാണ് ശ്രദ്ധയിൽ പെട്ടത് എത്രവിളിച്ചിട്ടും അനക്കമില്ലാത്തതിനാല്‍ സമീപവാസികളെ വിവരമറിയിച്ചു. ഈ സമയത്ത് ജയയുടെ മകന്‍ ബിജു വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്

 

 

 

Leave a Reply

Your email address will not be published. Required fields are marked *