Your Image Description Your Image Description

തൃശ്ശൂര്‍: ചാവക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലപാതക കേസില്‍ രണ്ടു പേരുടെയും കൂടി അറസ്റ്റ് രേഖപ്പെടുത്തി .വാടാനപ്പള്ളി സ്വദേശി ഷെരീഫ്, ചാവക്കാട് സ്വദേശി ഷാഫി എന്നിവരെയാണ് . പാലക്കാട് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത് .

കൊല നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നൗഷാദ് കേസിൽ അറസ്റ്റ് നടക്കുന്നത് . കേസിലെ മുഖ്യപ്രതിയും എസ്ഡിപിഐ നേതാവുമായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍, വടക്കേക്കാട് സ്വദേശി ഫെബീര്‍, ഫൈസല്‍, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍ എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

2019 ജൂണ്‍ 30നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ആ സംഘർഷത്തിൽ നൗഷാദ് കൊല്ലപ്പെടുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനെ അക്രമിച്ചതിലുള്ള പകയാണ് കൊലചെയ്യാൻ കാരണമായത് എന്നാണ് പോലീസിന്റെ നിഗമനം

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *