Your Image Description Your Image Description

നിലമ്പൂർ : കരുളായി ഉൾവനത്തിലെ നെടുങ്കയത്ത് കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ 4 അധ്യാപകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി നിലമ്പൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് . 3 അധ്യാപകർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്നിവരാണ് കേസിലെ പ്രതികൾ. കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എംഎസ്എംഎച്ച്എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കുറുങ്കാട് കന്മനം പുത്തൻ വളപ്പിൽ ആയിഷ റിദ (13),ആറാം ക്ലാസിൽ പഠിക്കുന്ന പുത്തനത്താണി ചെല്ലൂർ കുന്നത്ത്പീടിയേക്കൽ ഫാത്തിമ മൊഹസിന (11) എന്നിവരുടെ മരണയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത് . ഫെബ്രുവരി 9ന് വൈകിട്ട് 6ന് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രകൃതി പഠനക്യാംപിന് കരുളായി നെടുങ്കയത്ത് എത്തിയപ്പാേഴാണ് അപകടം.33 പെൺകുട്ടികൾ ഉൾപ്പെടെ 49 വിദ്യാർഥികൾ സംഘത്തിലുണ്ടായിരുന്നത് . പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ എ. അനീഷ് നടത്തിയ അന്വേഷണത്തിലാണ് വീഴ്ചകൾ കണ്ടെത്താൻ കഴിഞ്ഞത്

 

Leave a Reply

Your email address will not be published. Required fields are marked *