Your Image Description Your Image Description

കാസർകോട് : കണ്ണൂരിൽ വാട്ടർ തീം പാർക്കിൽവച്ച് യുവതിക്കുനേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ കേന്ദ്ര സർവ്വകലാശാല പ്രൊഫസർ റിമാൻഡിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രൊഫസർ ഇഫ്തിക്കർ അഹമ്മദി (51) നെയാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം അഹമ്മദി നടത്തിയത് . ഇന്നലെ വൈകിട്ടായിരുന്നി സംഭവം നടന്നത് . പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു . പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം സ്വദേശിനിയാണ് പരാതികാരിയായ യുവതി.

മുമ്പും ഇയാൾക്കെതിരെ ഇത്തരത്തിലുള്ള ലൈംഗികാതിക്രമ പരാതികളുയർന്നിരുന്നു. കഴിഞ്ഞ നവംബറിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ഇയാളെ തിരികെ സർവീസിൽ എടുത്തതിനെതിരെ അനവധി പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *