Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം : കരമന മരുതൂർക്കടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലി(26)നെ നടുറോഡിൽ വച്ച് കല്ലും കമ്പും കുപ്പിയും ഉപയോഗിച്ച് അടിച്ചു കൊന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി .പുഞ്ചക്കരി നിരപ്പിൽ കൃഷ്ണകൃപയിൽ അനീഷാണ് അറസ്റ്റിലായത് . അനീഷിനെ രക്ഷപ്പെടാൻ സഹായിച്ച കിരൺ, ഹരിലാൽ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ വിനീഷ് രാജ്, സുമേഷ്, അഖിൽ എന്ന അപ്പു എന്നിവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

അമിതമായി ലഹരിക്ക് അടിമകളായ പ്രതികൾ കൊടുംക്രിമിനലുകളാണെന്നു പൊലീസ് പറഞ്ഞു. അഞ്ചു വർഷം മുൻപ് അനന്തു ഗിരീഷ് എന്നആളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ് ഇവർ . അഖിലിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചതായി പൊലീസിന് ലഭിച്ച വിവരം .വോട്ടെടുപ്പു നടന്ന അതേ ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും സുഹൃത്തുക്കളുമായി ഏറ്റുമുട്ടിയിരുന്നു. ബാറിലേക്കു കയറുമ്പോൾ വാതിൽക്കൽനിന്നു മാറിക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമായിരുന്നു ഏറ്റുമുട്ടലിന് കാരണം .അന്ന് ഏറ്റുമുട്ടലിനിടയിൽ പ്രതികളുടെ കൂട്ടത്തിലുള്ള കിരണിനു കല്ലുകൊണ്ടു മർദനമേറ്റിരുന്നു. തുടർന്ന് അഖിലിനോടുള്ള പ്രതികാരം കൊണ്ട് കൊല്ലാൻ പ്രതികൾ ആസൂത്രണം ചെയ്തു. അതിനായി അഖിലിന്റെ താമസസ്ഥലം മനസിലാക്കിയതിന് ശേഷം 10നു വൈകിട്ട് അഞ്ചോടെ അഖിലിനെ തേടിയെത്തി. എന്നിട്ട് വീടിനു സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന അഖിലിനോടു സംസാരിക്കാനുണ്ടെന്നു പറഞ്ഞു തടഞ്ഞു നിർത്തിയശേഷം അക്രമിക്കുകയായിയിരുന്നു .ഭയന്നോടിയാ അഖിൽ തൊട്ടടുത്തുള്ള പെറ്റു ഷോപ്പിലേയ്ക് ഓടിക്കയറാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ സംഘം അഖിലിനെ അടിച്ചു വീഴ്ത്തിയ ശേഷം കയ്യിൽ കിട്ടിയതെല്ലാമെടുത്ത് ആക്രമിച്ചു. മരണം ഉറപ്പാക്കാനായി നെഞ്ചിൽ കല്ലെടുത്ത് അടിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

2019 മാർച്ചിൽ അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയതും ഇതേ രീതിയിലായിരുന്നു .കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മിൽ തർക്കമുണ്ടായി .തുടർന്ന് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ അനന്തുവിനെ തട്ടിക്കൊണ്ടുപോയി ദേശീയ പാതയിൽ നീറമൺകരയ്ക്കു സമീപം കാടുപിടിച്ച സ്ഥലത്ത് എത്തിക്കുകയും തുടർന്ന് ഒരു ദിവസം മുഴുവൻ മർദിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.

കണ്ണിൽ സിഗററ്റ് വച്ച് പൊള്ളിച്ചു. മർദനത്തിൽ തലയോട്ടി തകർന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കല്ല്,കമ്പ് തുടങ്ങി കയ്യിൽ കിട്ടിയതുപയോഗിച്ചായിരുന്നു മർദനം. ഇതേ സമാനരീതിയിലായിരുന്നു അഖിലിന്റെ കൊലപാതകത്തിലുമുണ്ടായത്. അനന്തു കേസിൽ വിചാരണ നീണ്ടതിനാലാണു പ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങിയത്. അഖിലിന്റെ സംസ്കാരം നടത്തി

Leave a Reply

Your email address will not be published. Required fields are marked *