Your Image Description Your Image Description
Your Image Alt Text

 

 

ന്യൂയോർക്ക്: ചികിത്സ തേടിയെത്തിയ കുട്ടികൾ അടക്കമുള്ള രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടർ കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ന്യൂയോർക്കിൽ യൂറോളജി വിഭാഗത്തിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവ ഡോക്ടർ ആണ് ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കോടതി ബുധനാഴ്ച വിധിച്ചത്. ഡാരിയസ് എ പാഡുക് എന്ന ന്യൂജേഴ്സി സ്വദേശിയെയാണ് മാൻഹാട്ടൻ ഫെഡറൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാല് കുട്ടികൾ അടക്കം ഏഴ് രോഗികളാണ് ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

നിലവിൽ പ്രായപൂർത്തിയായ നാല് ആൺകുട്ടികളേയും ഇവർ മൈനർ ആയിരുന്ന സമയത്താണ് ഡോക്ടർ പീഡിപ്പിച്ചത്. 2015നും 2019നും ഇടയിൽ ചികിത്സ തേടിയെത്തിയ രോഗികളെയാണ് ഡോക്ടർ ദുരുപയോഗം ചെയ്തത്. 2003 മുതൽ 2023വരെ ന്യൂയോർക്കിൽ യൂറോളജി വിഭാഗത്തിൽ പുരുഷ ലൈംഗിക പ്രത്യുൽപാദന ആരോഗ്യത്തിൽ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

എന്നാൽ രോഗികളെ തൊട്ട് പരിശോധിക്കുന്നത് തന്റെ ചികിത്സാ രീതിയുടെ ഭാഗമാണെന്നാണ് ഡോക്ടർ കോടതിയിൽ വാദിച്ചത്. എന്നാൽ സ്വന്തം ലൈംഗിക താൽപര്യങ്ങളെ തൃപ്തിപ്പെടുത്താനായിരുന്നു ഈ പരിശോധനകളെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. യുവ ഡോക്ടർക്കുള്ള ശിക്ഷ ഓഗസ്റ്റ് 2ന് വിധിക്കുമെന്ന് കോടതി വിശദമാക്കി.

ഡോക്ടറെന്ന് നിലയിലെ ഔദ്യോഗിക പദവിയാണ് ഇയാൾ ദുരുപയോഗം ചെയ്തതെന്ന് കോടതി നിരീക്ഷിച്ചത്. വർഷങ്ങളോളം കുട്ടികൾ അടക്കമുള്ള രോഗികൾ ഇത്തരം പീഡനങ്ങൾക്ക് വിധേയരാകേണ്ടി വന്നത് മോശം കാര്യമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ഡോക്ടർ നിഷ്കളങ്കനാണെന്നും വിധി വന്നതിന് പിന്നാലെ അപ്പീലിന് പോകുമെന്നാണ് ഡാരിയസ് എ പാഡുകിന്റെ അഭിഭാഷകൻ വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *