Your Image Description Your Image Description
Your Image Alt Text

റാന്നി: ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ റാന്നി വ്യാപാരഭവനിൽ ജനാധിപത്യ ,മത നിരപേക്ഷത സംരക്ഷണ സെമിനാർ റാന്നി മുൻ എംഎൽഎ രാജുഏബ്രഹാം ഉത്ഘാടനം ചെയ്തു. പാ: തോമസ് കുട്ടി പുന്നു സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റാന്നി വ്യാപാരി വ്യവസായി പ്രസിഡൻ്റ് സി വി മാത്യൂ മുഖ്യ സന്ദേശം നൽകി.തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സാംസൻ മുക്കർണ്ണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.ആയിരം വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് പായ്ക്കറ്റ് (ബാഗ്, കുട, ടിഫിൻ ബോക്സ്, ബുക്കുകൾ, പെൻസിൽ ,പേന, വാട്ടർബോട്ടിൽ ഉൾപ്പെടെ) തദ്ദവസര ത്തിൽ വിതരണോത്ഘാടനം രാജുഏബ്രഹാം നിർവ്വഹിച്ചു. ഗിഫ്റ്റ് പയ്ക്കറ്റ് സി വി മാത്യൂവും, തോമസ് മാമ്മൻ പുത്തൻ പുരയ്ക്കലും രാജുഏബ്രഹാമിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *