Your Image Description Your Image Description
Your Image Alt Text

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി , എന്റെ ഗ്രാമം എന്നീ തൊഴില്‍ദായക പദ്ധതികളെപ്പറ്റി പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് വിക്രമന്‍നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ പ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ റ്റി.എസ് പ്രദീപ് കുമാര്‍ പ്രോജക്ട് ആഫീസര്‍ എം.വി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *