Your Image Description Your Image Description
Your Image Alt Text

 

തിരുവല്ലാ.. ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്താ തിരുമേനി മാനവ മൈത്രിയുടെയും സാഹോദര്യത്തിന്റേയും പ്രതീകമായിരുന്ന യുഗപ്രഭാവനായിരുന്നുവെന്ന് മേജർ ആർച്ച്ബിഷപ്പ് മോറാൻ മോർ ബസോലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കത്തോലിക്കാ ബാവ പ്രസ്താവിച്ചു. തിരുമേനിയുടെ ജീവിതവും ദർശനവും എക്കാലത്തും അനുസ്മരിക്കപ്പെടുമെന്നും തിരുമേനി കേരളത്തിലെക്രൈസ്തവ സഭാ പിതാവ് എന്നതിലുപരി സർവ്വ മതങ്ങൾക്കും മാതൃകയായിരുന്നുവെന്നും ബാവാ തിരുമേനി പറഞ്ഞു. തിരുവല്ലയിൽ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്താ ഫാണ്ടേഷന്റെ പ്രഥമ പുരസ്ക്കാരം ഡോ. തിയഡോഷ്യസ് മർത്തോമ്മാ മെത്രാപ്പൊലിത്താ തിരുമേനിക്ക് നൽകികൊണ്ട് ഫാണ്ടഷന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം ‘ ചടങ്ങിൽ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിച്ചു.

ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രഥമ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ പുരസ്ക്കാരം കർദ്ദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവായിൽ നിന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ അൻപതിനായിരത്തി ഒന്ന് രൂപയും ഫലകവും ഏറ്റുവാങ്ങി.മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് മുഖ്യ പ്രസംഗം നടത്തി. പ്രൊഫ.പി.ജെ കുര്യൻ, പ്രോജക്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാണ്ടേഷൻ ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ,ആന്റോ ആന്റണി, അക്കീരമൺ കാളിദാസ ഭട്ടതിരി,കെ. ഫ്രാൻസിസ് ജോർജ്, മാത്യു ടി.തോമസ് എം എൽ എ, രാജു ഏബ്രഹാം എക്സ് എം എൽ എ, പ്രൊഫ.ഡി.കെ.ജോൺ ,റവ.തോമസ് ജോൺ , റവ. മാത്യു വർഗീസ്, അഡ്വ. വർഗീസ് മാമ്മൻ ,എം.സലിം, പി.തോമസ് കലമണ്ണിൽ, ജസ്റ്റിസ് ജോർജ് ഉമ്മൻ, മാത്യൂസ് കെ.ജേക്കബ്, റവ.കെ.എം.മാത്യു എന്നിവർ പ്രസംഗിച്ചു. പ്രതിവർഷം 25 ലക്ഷം രൂപാ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥികളുടെ പഠനത്തിന് വേണ്ടി ക്രിസോസ്റ്റം തിരുമേനിയുടെ പേരിൽ ഫാണ്ടേഷൻ സ്കോളർഷിപ്പായി നൽകുമെന്ന് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *