Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: 25 വർഷമായി പരിസരവാസികൾക്ക് ഭീഷണിയായി നിലനിൽക്കുകയാണ് ഫറോക്ക് ചുങ്കത്തെ പഴയ പൊലീസ് ക്വാട്ടേഴ്സുകൾ. ഇവ പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി സമീപവാസികൾ മുട്ടാത്ത വാതിലുകളില്ല. കാലപ്പഴക്കത്താൽ ചില കെട്ടിടങ്ങൾ ഏതുസമയവും നിലം പൊത്തുമെന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

ഉപയോഗശൂന്യമായി കിടക്കുന്ന ഫറോക്ക് ചുങ്കത്തെ പഴയ പൊലീസ് ക്വാട്ടേഴ്സുകൾ പരിസരവാസികൾക്ക് തലവേദന സൃഷ്ടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കഴി‍ഞ്ഞ ദിവസം വൈകിട്ട് ക്വാട്ടേഴ്സ് വളപ്പിലെ മരം സമീപത്തെ പുതിയതായി പണിത വീടിന് മുകളിലേക്ക് പതിച്ചതോടെയാണ് പരിസരവാസികൾ വീണ്ടും പരാതികളുമായി രംഗത്ത് എത്തിയത്.

ഏകദേശം 1.45 ഏക്കർ ഭൂമിയുള്ള ക്വാട്ടേഴ്സ് വളപ്പിൽ 16 പഴയ കെട്ടിടങ്ങളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. ചില കെട്ടിടങ്ങളാകട്ടെ എപ്പോൾ വേണമെങ്കിലും നിലം പൊത്തുമെന്ന അവസ്ഥയിലുമാണ്. ചുറ്റുപാടും കാട് കയറി മൂടിയ ഈ കെട്ടിടങ്ങൾ ഇപ്പോൾ തെരുവ് നായ്ക്കൾ, കുറുനരികൾ, ഇഴജന്തുക്കൾ എന്നിവയുടെ വിഹാര കേന്ദ്രവുമാണ്.

വർഷങ്ങൾക്ക് മുൻപ് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ചുങ്കത്ത് ക്വാട്ടേഴ്സുകൾ പണിതത്. എന്നാൽ ഇവ താമസ യോഗ്യമല്ലാതായതോടെ 12 വർഷം മുൻപ് തൊട്ടടുത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു. പഴയ ക്വാട്ടേഴ്സുകൾ പൊളിച്ച് മാറ്റാതെയായിരുന്നു പുതിയ ഫ്ലാറ്റിൻറെ നിർമ്മാണം. ഇത് ക്വാട്ടേഴ്സ് വളപ്പിൽ സ്ഥല പരിമിതി സൃഷ്ടിക്കുന്നതിനും ഇടയാക്കി. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ക്വാർട്ടേഴ്സ് വളപ്പിന് ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *