Your Image Description Your Image Description
Your Image Alt Text

 

ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോടും തോറ്റതോടെ മുംബൈ ഇന്ത്യസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യൻസിന് മൂന്ന് ജയങ്ങളില്‍ നിന്ന് ആറ് പോയന്‍റ് മാത്രമാണുള്ളത്. നെറ്റ് റണ്‍ റേറ്റിന്‍റെ നേരിയ മുന്‍തൂക്കത്തില്‍ അവസാന സ്ഥാനത്തുള്ള ആര്‍സിബിക്ക് ഒരുപടി മാത്രം മുന്നിലാണ് ഇപ്പോള്‍ മുംബൈ. ആര്‍സിബിക്ക് -0.415 നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ മുംബൈ ഇന്ത്യൻസിന്‍റെ നെറ്റ് റണ്‍റേറ്റ് -0.272 മാത്രമാണ്. ഇന്നലെ ലഖ്നൗ അതിവേഗം അടിച്ചു ജയിക്കാതിരുന്നതാണ് മുംബെയെ ഒമ്പതാം സ്ഥാനത്ത് നിലനിര്‍ത്തിയത്.

സീസണില്‍ ഇരു ടീമുകള്‍ക്കും അവേശേഷിക്കുന്നത് ഇനി നാലു മത്സരങ്ങള്‍ വീതമാണ്. ഇതില്‍ നാലിലും ജയിച്ചാല്‍ പരമാവധി നേടാനാവുക 14 പോയന്‍റാണ്. ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാനും രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയും മൂന്നാമതുള്ള ലഖ്നൗവും പ്ലേ ഓഫ് കളിച്ചാലും 10 പോയന്‍റ് വീതമുള്ള ഹൈദരാബാദും ചെന്നൈയും ഇനിയുള്ള മത്സരങ്ങളെല്ലാം തോല്‍ക്കുകയും ഒപ്പം മറ്റ് ടീമുകളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമെ മുംബൈക്കും ആ‍സിബിക്കും പ്ലേ ഓഫിലെത്താന് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു.

ഇതില്‍ മുംബൈയുടെ രണ്ട് മത്സരങ്ങള്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള കരുത്തരായ കൊല്‍ക്കത്തക്കെതിരെ ആണ്. ഹൈദരാബാദിനും ലഖ്നൗവിനുമെതിരെ ഓരോ മത്സരങ്ങള്‍ വീതം മുംബൈക്ക് ബാക്കിയുണ്ട്. ഇതില്‍ ഒരു മത്സരം പോലും ഇനി മുംബൈക്ക് തോല്‍ക്കാനാവില്ല. ആര്‍സിബിക്കാകട്ടെ ഗുജറാത്ത്, പഞ്ചാബ്,ഡല്‍ഹി, ചെന്നൈ ടീമുകള്‍ക്കെതിരെ ആണ് ഇനിയുള്ള മത്സരങ്ങള്‍. ആര്‍സിബിക്കും ഇനിയൊരു തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല.

പ്ലേ ഓഫ് ഉറപ്പിച്ചുവെന്ന് പറയാവുന്നത് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. കൊല്‍ക്കത്തയും ലഖ്നൗവും പ്ലേ ഓഫിന് അടുത്തെത്തി നില്‍ക്കുന്നു. മുംബൈയെയും ആര്‍സിബിയെയും അപേക്ഷിച്ച് ഒരു മത്സരം വീതം കുറച്ചെ കളിച്ചിട്ടുള്ളൂവെന്നത് ചെന്നൈക്കും ഹൈദരാബാദിനും മുന്‍തൂക്കം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *