Your Image Description Your Image Description
Your Image Alt Text

 

കൊച്ചി, ഏപ്രില്‍ 29,2024; രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കും, ഡീലര്‍ഷിപ്പുകള്‍ക്കും അനുയോജ്യമായ സാമ്പത്തിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാണ് ധാരാണപത്രം. എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഫൈനാന്‍സിംഗ് പിന്തുണ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ബാങ്കിന്റെ ശാഖാ ശൃംഖലയും, പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള അനായാസമായ തിരിച്ചടവ് പ്ലാനുകളും ഉപഭോക്താക്കള്‍ക്കും നേട്ടമാകും. ഡീലര്‍ഷിപ്പുകള്‍ക്ക് പിന്തുണ നല്‍കുക, വളര്‍ച്ചയെ പരിപോഷിപ്പിക്കുക, ഈടുകള്‍ പരിമിതപ്പെടുത്തുക, പലിശ നിരക്ക് കുറയ്ക്കുക, വായ്പാ പ്രക്രിയകള്‍ ലളിതമാക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരു സ്ഥാപനങ്ങളും സംയോജിച്ചു പ്രവര്‍ത്തിക്കുന്നത്.

വാഹന ഉടമകള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കും ആവശ്യമായ എല്ലാ ബാങ്കിംഗ് സേവനങ്ങളും സുരക്ഷിതമായും വേഗത്തിലും വാഗ്ദാനം ചെയ്യുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിജ്ഞാബദ്ധരാണ്. ടാറ്റ മോട്ടോര്‍സുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ വാണിജ്യ വാഹന ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും തടസ്സങ്ങളില്ലാത്ത വാഹന ഫൈനാന്‍സിംഗ് ഉറപ്പാക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ഈ കൂട്ടായ്മ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച മാതൃകയാകുമെന്നും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മികവുറ്റ ഫിനാന്‍സിംഗ് സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെന്നും ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. – സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്‍ ശേഷാദ്രി പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള ഈ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വാണിജ്യ വാഹനങ്ങള്‍ക്ക് ഫൈനാന്‍സിംഗ് സേവനങ്ങള്‍ ലഭ്യമാകുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വാഹന ഉടമകളെയും ഡീലര്‍ഷിപ്പുകളെ അവരുടെ ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. – ടാറ്റ മോട്ടോര്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ട്രക്ക് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു.

ചെറിയ വാണിജ്യ വാഹനങ്ങള്‍, പിക്ക് അപ്പുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിങ്ങനെ 1 ടണ്‍ മുതല്‍ 55 ടണ്‍ വരെയുള്ള കാര്‍ഗോ വാഹനങ്ങളും, 10 സീറ്റര്‍ മുതല്‍ 51 സീറ്റര്‍ വരെയുള്ള വലിയ യാത്രാ വാഹനങ്ങളും ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്നു. വിദഗ്ധരായ തൊഴിലാളികള്‍ അണിനിരക്കുന്ന 2500ന് മുകളിലുള്ള കേന്ദ്രങ്ങളിലൂടെ ഏറ്റവും മികവുറ്റ സേവനങ്ങളും ടാറ്റ മോട്ടോര്‍സ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് മികവുറ്റ സാമ്പത്തിക സേവനങ്ങള്‍ ഉറപ്പാക്കുന്ന സ്ഥാപനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞ പലിശ നിരക്ക്, ലളിതമായ സേവന വ്യവസ്ഥകള്‍, പരാതി രഹിത പ്രക്രിയകള്‍ എന്നിങ്ങളെ ഉപഭോക്താക്കള്‍ക്ക് അനായാസേന സാമ്പത്തിക സഹായം സൗത്ത് ഇന്ത്യന്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *