Your Image Description Your Image Description

 

കൊച്ചി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ 2024 രണ്ടാം സെഷനില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന് (എഇഎസ്എല്‍) മികച്ച നേട്ടം. കൊച്ചി മേഖലയില്‍ ആറ് ആകാശ് വിദ്യാര്‍ഥികള്‍ക്ക് 99 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചു. ഇതില്‍ 99.95 ശതമാനം നേടി 814ാം റാങ്ക് നേടിയ ഗൗതം പി.എയുടെ നേട്ടം ശ്രദ്ധേയമാണ്. ഫര്‍ഹാന്‍ അക്തര്‍ ആര്‍ (99.83), അലീഫ് മുഹമ്മദ് അല്‍ത്താഫ് (99.82), ഇമ്രാന്‍ സുബൈര്‍ നാലകത്ത് (99.24), റിയ മനു ജോസഫ് (99.23), നിരഞ്ജന്‍ വാര്യര്‍ എം ആര്‍ (99.03) എന്നിവര്‍ക്കും 99 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു.

ആകാശിന്റെ പ്രശസ്തമായ ക്ലാസ് റൂം പ്രോഗ്രാമില്‍ എന്റോള്‍ ചെയ്ത ഈ മിടുക്കരായ വിദ്യാര്‍ത്ഥികള്‍, ആഗോളതലത്തില്‍ തന്നെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായി അംഗീകരിക്കപ്പെട്ട ഐ.ഐ.ടി ജെ.ഇ.ഇയെ കീഴടക്കാനുള്ള യാത്ര ആരംഭിച്ചു.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് സീനിയർ അക്കാഡമിക് ഡയരക്ടർ മിഥുൻ ചന്ദ്രൻ, ബ്രാഞ്ച് മേധാവി വിപിൻ വി.എൽ, ഏരിയാ സെയിൽസ് മേധാവി അരുൺ വിശ്വനാഥ്, ആൻ്റണി ഫ്രാൻസിസ്, സൂരജ് എംഎസ് എന്നിവർ ചേർന്ന് അനുമോദിച്ചു.

കാതലായ ആശയങ്ങളില്‍ പ്രാവീണ്യം നേടുന്നതിലും അച്ചടക്കത്തോടെയുള്ള പഠനക്രമം മുറുകെപ്പിടിക്കുന്നതിലും അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണ് വിദ്യാര്‍ഥികളുടെ ഈ നേട്ടം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വിവിധ കോഴ്‌സ് ഫോര്‍മാറ്റുകളിലൂടെ സമഗ്രമായ ഐ.ഐ.ടിജെ.ഇ.ഇ പരിശീലനമാണ് ആകാശ് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം വികസിപ്പിക്കുന്നതില്‍ ആകാശ് ശ്രദ്ധ കേന്ദ്രീകരിച്ചു. നൂതനമായ ഐ ട്യൂട്ടര്‍ പ്ലാറ്റ്‌ഫോം റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രഭാഷണങ്ങള്‍ വിദ്യാര്‍ത്ഥികളെ വേഗതയുള്ള പഠനത്തില്‍ ഏര്‍പ്പെടാനും നഷ്ടമായ സെഷനുകള്‍ കണ്ടെത്താനും പ്രാപ്തമാക്കുന്നു. പരീക്ഷയെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ പരിചയവും ആത്മവിശ്വാസവും നല്‍കി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നു.

അടിക്കുറിപ്പ്: വിജയികൾ ആകാശ് സീനിയർ അക്കാഡമിക് ഡയരക്ടർ മിഥുൻ ചന്ദ്രൻ, ബ്രാഞ്ച് മേധാവി വിപിൻ വി.എൽ, ഏരിയാ സെയിൽസ് മേധാവി അരുൺ വിശ്വനാഥ്, ആൻ്റണി ഫ്രാൻസിസ്, സൂരജ് എംഎസ് എന്നിവർക്കൊപ്പം

Leave a Reply

Your email address will not be published. Required fields are marked *