Your Image Description Your Image Description
Your Image Alt Text

 

മൃഗങ്ങളും മനുഷ്യരും ഈ ഭൂമിയിൽ ഏതാണ്ട് ഒരേ കാലത്താണ് ജീവിതം തുടങ്ങുന്നത്. പരിണാമം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ പല ജീവികളും പരിണമിച്ച് ഇന്നത്തെ ജീവി വർഗ്ഗങ്ങളായി തീർന്നു. ഇതിനിടെ ബുദ്ധി വികസിച്ച മനുഷ്യൻ മറ്റ് ജീവജാലങ്ങൾ തങ്ങളുടെ സുഖത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതി ഭൂമി അടക്കിവാഴാൻ തുടങ്ങി. ഇതിനിടെയിലും അപൂർവ്വമായെങ്കിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഗാധമായ സ്നേഹ ബന്ധത്തിൻറെ നിരവധി കഥകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇത് രണ്ട് ആനകളുടെ അത്യപൂർവ്വ സൌഹൃദത്തിൻറെ കഥയാണ്. തമിഴ്‌നാട്ടിലെ മുതുമലയിലെ തെപ്പക്കാടുള്ള ആനക്യാമ്പിലെ രണ്ട് ആനകളുടെ സൌഹൃദത്തിൻറെ കഥ.

സുപ്രിയ സാഹു ഐഎഫ്എസ് പങ്കുവച്ച വീഡിയോ ഭാമയെയും കാമാച്ചിയെയും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഇഷ്ടമൃഗങ്ങളാക്കി മാറ്റി. “മനുഷ്യരെപ്പോലെ ആനകളും സൗഹൃദത്തിൻ്റെ സ്നേഹബന്ധം പങ്കിടുന്നുവെന്ന് നമ്മിൽ പലർക്കും അറിയില്ല. തമിഴ്‌നാട്ടിലെ മുതുമലയിലെ തെപ്പക്കാടുള്ള ആനക്യാമ്പിൽ കഴിഞ്ഞ 55 വർഷമായി ഉറ്റസുഹൃത്തുക്കളായിരുന്ന ഭാമ (75), കാമാച്ചി (65) എന്നിവരുടെ സൗഹൃദത്തിൻ്റെ യഥാർത്ഥ കഥയാണിത്, ” ഇരുവരുടെയും വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയ കുറിച്ചു. ഇരുവരുടെയും ചില വീര കഥകളും അവർ പങ്കുവച്ചു. ‘ഭാമയുടെ പാപ്പാനായ തിരു ഗോപൻ അവളെ കാട്ടിൽ മേയാൻ കൊണ്ടു പോയപ്പോൾ ഒരു പുള്ളിപ്പുലി ആക്രമിച്ചു. ഭാമ ഒറ്റയ്ക്ക് പുലിയെ ഓടിച്ചിട്ട് തൻ്റെ പാപ്പാൻ്റെ ജീവൻ രക്ഷിച്ചു. ഒരിക്കൽ കാമാച്ചിയെ ഒരു കൊമ്പൻ ആക്രമിച്ചു, അവളുടെ മുറിവ് ഉണങ്ങാൻ വർഷങ്ങളെടുത്തു, പക്ഷേ അവൾ അതിനെയെല്ലാം ധൈര്യപ്പെടുത്തി.ക്യാമ്പിൽ ഭക്ഷണം കഴിക്കുമ്പോൾ പോലും ഭാമയും കാമാച്ചിയും അടുത്തടുത്ത് നിൽക്കുന്നു. അവർ കരിമ്പ് കഴിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ ഒരാൾക്ക് മാത്രം കരിമ്പ് കൊടുക്കാമെന്ന് കരുതിയാൽ നടക്കില്ല. അത് എപ്പോഴും രണ്ട് പേർക്കും നൽകണം.’സുപ്രിയ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *