Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ മേയ് 9ന് ഇന്ത്യ സന്ദർശിക്കും. സന്ദർശനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സമീർ കൂടികാഴ്ച നടത്തും. ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായ സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം. ഇക്കഴിഞ്ഞ മാസങ്ങളിൽ മുഹമ്മദ് മുയിസു സർക്കാരിന്‍റെ നയങ്ങളെ തുടർന്ന് മാലിദ്വീപിൽ നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിച്ചിരുന്നു. മാലിദ്വീപിൽ മുയിസു സർക്കാർ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനമാണ് മൂസ സമീറിന്‍റേത്.

കഴിഞ്ഞ മാസം മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടി വൻ വിജയം നേടി വീണ്ടും അധികാരത്തിലേറിയിരുന്നു. ചൈന അനുകൂല നിലപാട് സ്വീകരിക്കുന്ന മുയിസുവിന്‍റെ പാർട്ടി വിജയിച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏങ്ങനെ തുടരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 93 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വിരുദ്ധനിലപാട് സ്വീകരിക്കുന്ന മുയിസുന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് മുന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിന് മുമ്പ് സഭയിൽ ന്യൂനപക്ഷമായിരുന്നു പി എൻ സി. മാലിദ്വീപ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശൻം ഇരു രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉള്‍പ്പെടെ നിര്‍ണയകാണ്.

Leave a Reply

Your email address will not be published. Required fields are marked *