Your Image Description Your Image Description
Your Image Alt Text

 

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ആദ്യം പന്തെടുക്കും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ സാം കറൻ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് കൊൽക്കത്ത ഇറങ്ങുന്നത്. മിച്ചൽ സ്റ്റാർക്കിന് പകരം ദുഷ്മന്ത ചമീര ടീമിലെത്തി. പഞ്ചാബും ഒരു മാറ്റം വരുത്തി. ലിയാം ലിവിംഗ്സ്റ്റണ് പകരം ജോണി ബെയർസ്‌റ്റോ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, ദുഷ്മന്ത ചമീര, വരുൺ ചക്രവർത്തി, ഹർഷിത് റാണ.

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയർ‌സ്റ്റോ, സാം കറൻ (ക്യാപ്റ്റൻ), റിലീ റൂസോ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, അശുതോഷ് ശർമ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *