Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം 28ന് ഡൽഹിയിൽ നടക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇപ്പോൾ ഡൽഹിയിലുണ്ട് രോഹിത്. ഐപിഎല്ലിൽ നാളെ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിന് വേണ്ടിയാണ് രോഹിത് ഡൽഹിയിലെത്തിയത്. ശേഷം മറ്റന്നാൽ യോഗം ചേരും. ടീമിനെ അന്നുതന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

വിക്കറ്റ് കീപ്പർ ആയായിരിക്കണമെന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ച. സഞ്ജുവിനെ കൂടാതെ റിഷഭ് പന്ത്, കെ എൽ രാഹുൽ, വെറ്ററൻ താരം ദിനേശ് കാർത്തിക് എന്നിവർക്കാണ് മുൻഗണന. ഐപിഎൽ പ്രകടനം പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ പന്താണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 342 റൺസാണ് ഡൽഹി കാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ പന്ത് നേടിയത്. 161.32 സ്ട്രൈക്ക് റേറ്റാണ് പന്തിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *