Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ നാലു മണിക്കൂറുകൾ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് കനത്ത് പോളിങ്. കണക്കുകൾ പ്രകാരം പോളിങ് 26.26% എത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മാത്രമാണ് പോളിങ് 25 ശതമാനത്തിൽ താഴെയുള്ളത്. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു.

അതേസമയം, പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമാണി വോട്ടെടുപ്പ് ആണ് നടക്കുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടിങ്. ജൂൺ നാലിനാണ് ഫലം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *