Your Image Description Your Image Description
Your Image Alt Text

 

കണ്ണൂർ: ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ രംഗത്ത്.ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണ്.ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു.പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി.ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്.ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്‌.. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് .പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്.പാർട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായിരുന്നു .ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി.പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല.രാജീവ്‌ ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *