Your Image Description Your Image Description
Your Image Alt Text

ഡൽഹി: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായ് സുദർശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അർധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റൺസകലെ ഗുജറാത്ത് വീഴുകയായിരുന്നു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്.

ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ റാഷിദ് ഖാൻ പ്രതീക്ഷ നൽകിയെങ്കിലും അടുത്ത രണ്ട് പന്തിലും സിംഗിൾ ഓടിയില്ല. അഞ്ചാം പന്ത് സിക്‌സിന് പറത്തിയെങ്കിലും അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണ്ടപ്പോൾ സിംഗിളെടുക്കാനെ റാഷിദിന് കഴിഞ്ഞുള്ളു. സ്‌കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 224-4, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 220-8. ഡൽഹിയുടെ വിജയത്തിൽ ട്രിസ്റ്റൺ സ്റ്റബ്‌സിനും നിർണായക പങ്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *