Your Image Description Your Image Description
Your Image Alt Text

 

കൽപ്പറ്റ: കേരള സർക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. സർക്കാരും എൽഡിഎഫും ബിജെപിയും ആക്രമിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്ന് കോടികൾ കിട്ടിയ സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പല ആരോപണങ്ങളും നേരിടുന്നുണ്ട് പക്ഷെ, കേന്ദ്ര സർക്കാരും നടപടിയെടുക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാട് ജില്ലയിലെ കമ്പളക്കാട് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആകണം വോട്ടെന്നും അവർ പറഞ്ഞു. അടിസ്ഥാന പ്രശ്ങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കൽ അല്ലാതെ മോദി മറ്റൊന്നും ചെയ്യുന്നില്ല. രാഹുലിനെതിരെ ഇന്ത്യയുടെ മുക്കിലും മൂലയിലും ബിജെപി കേസുകൾ എടുത്തു. ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഞങ്ങളുടെ അച്ഛനെ, നാടിനു വേണ്ടി നിലകൊണ്ട മുത്തച്ഛനെ, എന്തിനു സ്വന്തം അമ്മയെ വരെ അപമാനിച്ചു. പക്ഷെ ഞങ്ങളെ തകർക്കാൻ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ചെറുപ്പത്തിൽ പോലും രാഹുൽ അനീതിക്ക് ഒപ്പം നിന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധിയുടെ സഹോദരി എന്ന നിലയ്ക്ക് താൻ തറപ്പിച്ചു പറയുന്നതായി അവർ പറഞ്ഞു.

വയനാട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർത്ഥി സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ ചെയ്‌തവർക്കെതിരെ നടപടി വൈകിയത് അനീതിയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കാൻ മോദി ശ്രമിക്കുമ്പോഴും പിണറായ്ക്കെതിരെ നടപടികൾ സ്വികരിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *