Your Image Description Your Image Description
Your Image Alt Text

 

ജയ്പൂർ: ഇന്ന് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ മടങ്ങിയെത്തുമെന്നാണ് ആരാധകർ പ്രതീക്കുന്നത്. ടീം ഡയറക്ടർ കുമാർ സംഗക്കാര അതിനെ കുറിച്ചുള്ള സൂചനയും നൽകിയിരുന്നു. സന്ദീപ് മടങ്ങിയെത്തുകയാണെങ്കിൽ മുംബൈ കുറച്ച് പേടിക്കേണ്ടിവരും. കാരണം താരത്തിന് മികച്ച റെക്കോർഡാണ് മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമയ്‌ക്കെതിരെ.

രോഹിത്തിനെതിരെ 44 പന്തുകൾ എറിഞ്ഞപ്പോൾ അഞ്ച് തവണ പുറത്താക്കാൻ സന്ദീപിന് സാധിച്ചിരുന്നു. ട്രന്റ് ബോൾട്ടും ആവേശ് ഖാനും മികച്ച റെക്കോർഡുണ്ട് രോഹിത്തിനെതിരെ. ഐപിഎല്ലിൽ 18 പന്തിൽ രണ്ട് തവണ ബോൾട്ട് രോഹിത്തിനെ മടക്കി. അവസാനം നേർക്കുനേർ വന്നപ്പോഴും ബോൾട്ടിന്റെ പന്തിൽ രോഹിത് പുറത്തായിരുന്നു. ആവേശും രണ്ട് തവണ രോഹിത്തിനെ മടക്കി. 13 പന്തുകൾക്കിടെയാണ് ഈ നേട്ടം.
ബോൾട്ടിനും സന്ദീപിനും കിഷനെതിരെ മികച്ച റെക്കോർഡുണ്ട്, രണ്ട് തവണ വീതം അദ്ദേഹത്തെ പുറത്താക്കി.

യൂസ്‌വേന്ദ്ര ചാഹലാവട്ടെ മൂന്ന് തവണ ഇടംകൈയ്യൻ ഓപ്പണറുടെ വിധി കുറിക്കാനായി. സൂര്യകുമാർ യാദവിനും ഹാർദിക് പാണ്ഡ്യക്കുമെതിരെ ചാഹൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മധ്യ ഓവറുകളിൽ ചാഹലിന്റെ പ്രകടനം നിർണായകമാവും. സന്ദീപ് മടങ്ങിയെത്തുമ്പോൾ കുൽദീപ് സെൻ പുറത്താവും. കേശവ് മഹാരാജ്, നന്ദ്രേ ബർഗർ എന്നിവരിൽ ഒരാൾ ഇംപാക്റ്റ് പ്ലയറായിരിക്കും. രാജസ്ഥാൻ റോയൽസിന്റെ സാധ്യതാ ഇലവൻ ഇവൻ അറിയാം…
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, അവേഷ് ഖാൻ, കുൽദീപ് സെൻ / സന്ദീപ് ശർമ, യുസ്വേന്ദ്ര ചാഹൽ.

Leave a Reply

Your email address will not be published. Required fields are marked *