Your Image Description Your Image Description
Your Image Alt Text

 കൊച്ചി: വോട്ടിംഗിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെൻ്റ് പാർക്കായ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് തങ്ങളുടെ കൊച്ചി പാർക്കിൽ വോട്ടിംഗ് മാർക്ക് കാണിക്കുന്ന സന്ദർശകർക്ക് ഏപ്രിൽ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ 15% ഓഫർ പ്രഖ്യാപിച്ചു.  ഈ ഓഫർ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.  ഓഫർ ലഭ്യമാക്കാൻ മഷി പുരട്ടിയ വിരൽ പാർക്ക് പ്രവേശന കവാടത്തിൽ പരിശോധിച്ച് ഉറപ്പിക്കും.

“ഉത്തരവാദിത്തമുള്ള പൗരന്മാർ എന്ന നിലയിൽ, വോട്ട് ചെയ്യുന്നത് രാജ്യത്തോടുള്ള നമ്മുടെ കടമയാണ്. വ്യക്തികളെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ചെറിയ ചുവടുവെപ്പാണ് ഈ സംരംഭമെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു,” – വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു.

 

വണ്ടർലയുടെ ഓൺലൈൻ പോർട്ടൽ വഴി (https://bookings.wonderla.com) എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് കൊച്ചി പാർക്കിന്റെ 0484-3514001, 7593853107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *