Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടൻ പ്രകാശ് രാജ്. താൻ കോൺഗ്രസുകാരൻ അല്ല, എങ്കിലും തരൂരിനെ പിന്തുണയ്ക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രകാശ് രാജ് ശക്തമായ ഭാഷയിൽ വിമർശനമുന്നയിച്ചു.

പ്രധാനമന്ത്രി രാജാവാണ്, രാജാവിന് എതിർശബ്ദങ്ങൾ കേൾക്കുന്നത് ഇഷ്ടമല്ലെന്നും പ്രകാശ് രാജ്. ദീർഘകാലം രാജ്യസഭാ എംപിയായിരുന്ന രാജീവ് ചന്ദ്രശേഖർ ഇപ്പോൾ എവിടെയാണെന്ന് കർണാടക അന്വേഷിക്കുകയാണെന്നും തലസ്ഥാനത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ട് പ്രകാശ് രാജ് പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാന മണ്ഡലമാണ് തിരുവനന്തപുരം എന്നാണ് വിലയിരുത്തൽ. എൽഡിഎഫിന് വേണ്ടി പന്ന്യൻ രവീന്ദ്രനും, യുഡിഎഫിന് വേണ്ടി സിറ്റിംഗ് സീറ്റിൽ ശശി തരൂരും, എൻഡിഎയ്ക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറുമാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *