Your Image Description Your Image Description
Your Image Alt Text

 

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ സിപിഎമ്മും രംഗത്ത്. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.

പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ,ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം. ‘എക്സി’ലൂടെയാണ് സിപിഎം പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മോദിയുടെ പ്രസംഗത്തിനെതിരെ രംഗത്തുവന്നിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗം ആണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും മല്ലികാർജുൻ ഗർഖെയും ആദ്യഘട്ട വോട്ടെടുപ്പിൽ ബിജെപിക്ക് നിരാശയാണെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിക്കാനാണ് തൃണമൂൽ കോൺഗ്രസിൻറെ തീരുമാനം. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയും മോദിക്കും ബിജെപിക്കും സർവസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്നആക്ഷേപവും തൃണമൂൽ കോൺഗ്രസ് ഉന്നയിച്ചു.രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ പ്രസംഗമാണിപ്പോൾ വിവാദമായിരിക്കുന്നത്. കോൺഗ്രസ്,രാജ്യത്തിൻറെ സമ്പത്ത് മുസ്ലീങ്ങൾക്ക് നൽകും, കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും ആ സമ്പത്ത് കൊടുക്കേണ്ടതുണ്ടോ എന്നുതുടങ്ങുന്ന മോദിയുടെ പരാമർശങ്ങളാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *