Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനാവശ്യവിവാദങ്ങൾ ഉണ്ടാക്കരുതെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവാദ പമാർശങ്ങളിൽ നിന്ന് മാറിനിൽക്കാനും പ്രതിപക്ഷത്തിന് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കാനുമാണ് മോദി നിർദേശം നൽകിയത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷം ആയുധമാക്കി രം​ഗത്തെത്തിയതോടെയാണ് പാർട്ടിയിലെ നേതാക്കൾക്ക് മോദി മുന്നറിയിപ്പ് നൽകിയത്.

കർണാടകയിൽ നിന്നുള്ള മുൻ മന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ, ലാലു സിംഗ് തുടങ്ങിയ പാർട്ടി നേതാക്കൾ നിരന്തരം ഭരണഘടനയെ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്നായിരുന്നു ഇവരുടെ അഭിപ്രായങ്ങൾ. എന്നാൽ ഏതൊക്കെ മാറ്റുമെന്ന് വ്യക്തമാക്കിയതുമില്ല. ഇത് വിവാദമാവുകയും പ്രതിപക്ഷ നേതാക്കൾ വിമർശനം കടുപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാന മന്ത്രി തന്നെ താക്കീത് നൽകി രംഗത്തെത്തിയത്. ഇത്തരമൊരു അഭിപ്രായത്തിന്റെ ആശങ്ക മനസ്സിലാക്കിയ പ്രധാനമന്ത്രി, ഭരണഘടനയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ബാർമറിൽ നടന്ന റാലിയിലാണ് മോദിയുടെ പരാമർശം. തൻ്റെ സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടെന്നും ബിആർ അംബേദ്കറിന് പോലും ഇപ്പോൾ അത് ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി തറപ്പിച്ചുപറഞ്ഞു.

രാജ്യത്തിൻ്റെ ഭരണഘടനയാണ് ബിജെപി സർക്കാരിന് എല്ലാം. ബാബാസാഹേബ് അംബേദ്കർ തന്നെ വന്നാലും ഭരണഘടന ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങൾ അവർ ഉപേക്ഷിച്ചിട്ടില്ലെങ്കിലും മോദി കോൺഗ്രസിനെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുള്ള സംവരണത്തിൽ ബിജെപി മാറ്റം വരുത്തുമെന്ന വിമർശനത്തിലൂടെ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും ഇടയിൽ ഭയം സൃഷ്ടിക്കാനാണ് പ്രതിപക്ഷ പാർട്ടി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *