Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യൻസ്. ഏഴ് മത്സരങ്ങളിൽ ആറ് പോയിന്റാണ് മുംബൈക്കുള്ളത്. മൂന്ന് മത്സരങ്ങൾ ജയിച്ചപ്പോൾ നാലെണ്ണം പരാജയപ്പെട്ടു. ഇന്നലെ പഞ്ചാബിനെതിഒമ്പത് റൺസിനായിരുന്നു മുംബൈയുടെ ജയം. മുല്ലാൻപൂരിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 19.1 ഓവറിൽ 183 റൺസിന് എല്ലാവരും പുറത്തായി.

തോൽവിയോടെ പഞ്ചാബ് ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളിൽ നാല് പോയിന്റാണ് പഞ്ചാബിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മാത്രമാണ് പഞ്ചാബിന് പിന്നിലുള്ളത്. ഏഴിൽ ആറും ജയിച്ച് 12 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ഒന്നാമത് തുടരുന്നു. അവസാന മത്സരത്തിൽ രാജസ്ഥാനോട് തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. ആറ് മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. രണ്ട് മത്സരങ്ങൾ കൊൽക്കത്ത പരാജയപ്പെട്ടു.

യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കും എട്ട് പോയിന്റ് വീതമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റ് പരിഗണിക്കുമ്പോൾ കൊൽക്കത്ത ഇരു ടീമുകളേക്കാളും ഒരു പടി മുന്നിലാണ്. മൂന്ന് ടീമുകളും ആറ് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റുള്ള ലഖ്ൗ സൂപ്പർ ജയന്റ് അഞ്ചാം സ്ഥാനത്താണ്. മൂന്ന് വീതം മത്സരങ്ങളിൽ തോൽവിയും ജയവുമാണ് ലഖ്‌നൗവിനുള്ളത്.

എന്തുകൊണ്ട് റോവ്മാൻ പവൽ അശ്വിന് പിന്നിൽ എട്ടാമനായി കളിച്ചു? വിചിത്ര തന്ത്രത്തിന് പിന്നലെ കാരണമിത്
പിന്നാലെ ഡൽഹി കാപിറ്റൽസും മുംബൈയും. ഡൽഹിക്ക് ഏഴ് മത്സങ്ങളിൽ ആറ് പോയിന്റുണ്ട്. നെറ്റ് റൺറേറ്റാണ് ഡൽഹിയെ മുംബൈയുടെ മുകളിലാക്കിയത്. ഇന്നലെ മുംബൈയുടെ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് എട്ടാം സ്ഥാനത്തേക്ക് വീണു. ഗുജറാത്തിനും ആറ് പോയിന്റുണ്ട്. അവർക്ക് പിന്നിൽ പഞ്ചാബും ആർസിബിയും.

Leave a Reply

Your email address will not be published. Required fields are marked *