Your Image Description Your Image Description
Your Image Alt Text

 

 

ഉപ്പള:31ാമത് എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ പൈവളികെയില്‍ നടക്കും.കാല്‍ ലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകള്‍ കൊണ്ട് ആരംഭിച്ച് ബ്ലോക്ക്,യൂണിറ്റ്,സെക്ടര്‍ ഒമ്പത് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് ജില്ലാ സാഹിത്യോത്സവ് ഉപ്പളയില്‍ തുടക്കം കുറിക്കുക. സാഹിത്യോത്സവിനോടനുബന്ധിച്ച് വിപുലമായ സാംസ്ക്കാരിക സംഗമങ്ങള്‍, പുസ്തകമേളകള്‍, എജ്യുസൈന്‍ കരിയര്‍ എക്സ്പോ, കള്‍ച്ചറല്‍ എക്സപോകള്‍, സിമ്പോസിയങ്ങള്‍, ഡിബേറ്റ് കോര്‍ണറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

ജില്ലാ സാഹിത്യോത്സവിന്റെ പ്രഖ്യാപനവും സ്വാഗത സംഘരൂപീകരണവും ഉപ്പള വ്യാപാര ഭവനില്‍ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ പ്രഖ്യാപനം നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ വിഷയാവതരണം നടത്തി.സയ്യിഥ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,മൂസ സഖാഫി കളത്തൂര്‍, ഖാദര്‍ സഖാഫി മൊഗ്രാല്‍,അബ്ദുല്‍ റഹ്മാന്‍ അഹ്സനി മുഹിമ്മാത്ത്,സയ്യിദ് യാസീന്‍ ഉബൈദുള്ള സഅദി,സിദ്ദീഖ് സഖാഫി ആവളം,സ്വാദിഖ് ആവളം,കെ മുഹമ്മദ് ഹാജി,അബ്ദുല്‍ റഹ്മാന്‍ ഹാജി,പാട്ട് മൂസ ഹാജി, മുസ സഖാഫി പൈവളിഗ,റഹീംസഖാഫി ചിപ്പാര്‍,ഫാറുഖ് കുബണൂര്‍,അബ്ദുല്‍ റഹ്മാന്‍ അമാനി,റഈസ് മുഈനി,ബാദുഷ സുറൈജി, മന്‍ഷാദ് അഹ്സനി, അബൂസാലി പെര്‍മുദെ, ഫൈസല്‍ സൈനി,ഫയാസ് പട്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഹമ്മദ് നംഷാദ് സ്വാഗതവും മുര്‍ഷിദ് പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

സ്വാഗതസംഘം: ചെയര്‍മാന്‍: സിദ്ദീഖ് സഖാഫി ബായാര്‍. ജനറല്‍ കണ്‍വീനര്‍: മുസ്തഫ മുസ്ലിയാര്‍ കയര്‍ക്കട്ട.
വര്‍കിംഗ് കണ്‍വീനര്‍: ഫാറൂഖ് കുബണൂര്‍
ഫിനാന്‍സ് കണ്‍വീനര്‍ മൂസ സഖാഫി പൈവളികെ. കോര്‍ഡിനേറ്റര്‍ : സൈനുദ്ദീന്‍ സുബ്ബയ്ക്കട്ട.

Photo:
എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് ഫ് നേതാക്കള്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *