Your Image Description Your Image Description
Your Image Alt Text

വയനാട്: അന്വേഷണം പൂർത്തിയായി. ഇനി ലാബ്‌ പരിശോധനാ റിപ്പോർട്ടുകൾമാത്രമേ ലഭിക്കാനുള്ളൂ. അടുത്താഴ്‌ച ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. സിദ്ധാർഥിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും സംഘംചേർന്നുള്ള വിചാരണയ്‌ക്കിടെ മരണപ്പെട്ടുവെന്നുമാണു
സി.ബി.ഐയുടെയും നിഗമനം. പോലീസിന്റെ കണ്ടെത്തൽ ശരിവയ്‌ക്കുന്നതാണു സി.ബി.ഐ. റിപ്പോർട്ട്‌. മറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകൾ പോലീസും ഉൾപ്പെടുത്തിയിരുന്നില്ല. ആദ്യം കേസ്‌ അന്വേഷിച്ച കൽപ്പറ്റ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ 20 പേരെയാണു പ്രതി ചേർത്തിരുന്നത്‌. ഇവർക്കു പുറമേ ഒരാൾ കൂടി സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്‌. എന്നാൽ, ഇയാളുടെ പേരു പരാമർശിച്ചിട്ടില്ല. ഒരാളെ സംശയമുണ്ടായിരുന്നെങ്കിലും അവരെ ഉൾപ്പെടുത്തണോ എന്നതിലും കൊലപാതകക്കുറ്റം ചുമത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *