Your Image Description Your Image Description
Your Image Alt Text

കൊച്ചി: എസ്1 എക്‌സ് മോഡല്‍ സ്‌കൂട്ടറുകള്‍ വിലകുറച്ച് വൈദ്യുത വാഹന കമ്പനിയായ ഒല ഇലക്ട്രിക്. 2കെഡബ്ല്യൂഎച്ച് സ്‌കൂട്ടറുകള്‍ക്ക് ഇനി 69,999 രൂപ മുതലാണു പുതിയ വില. 3കെഡബ്ല്യൂഎച്ചിന് 84,999 രൂപയും 4കെഡബ്ല്യൂഎച്ചിന് 99,999 രൂപയുമാണു വില. പുതിയ എസ്1എക്‌സ് വിതരണം അടുത്തയാഴ്ച ആരംഭിക്കും. എസ്1 എക്‌സ്+, എസ്1 എയര്‍, എസ്1 പ്രൊ എന്നി യഥാക്രമം 84,999, 1,04,999, 1,29,999 രൂപ എന്നിങ്ങനെ വിലയില്‍ ലഭിക്കും.

എസ്1 മോഡലുകള്‍ എല്ലാംതന്നെ എട്ട് വര്‍ഷം അല്ലെങ്കില്‍ 80,000  കിലോമീറ്റര്‍ അധിക ബാറ്ററി വോറന്റി നല്‍കുന്നു. രണ്ടര വര്‍ഷത്തിനിടെ അഞ്ചു ലക്ഷം രജിസ്‌ട്രേഷന്‍ എന്ന നിര്‍ണായക നേട്ടം ഒല കൈവരിച്ചു. വൈദ്യുതി വാഹനങ്ങള്‍ കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കുക എന്ന ഉദ്ദേശ്യത്തിലാണ് എസ്1 മോഡലുകളുടെ വില കുറയ്ക്കുന്നത്.

എഡിസി സാക്ഷ്യപത്രമുള്ള 190, 143, 95 കി.മീ വേഗതയാണ് യഥാക്രമം 4കെഡബ്ല്യൂഎച്ച്, 3കെഡബ്ല്യൂഎച്ച്, 2കെഡബ്ല്യൂഎച്ച് മോഡലുകള്‍ക്കുള്ളത്. 6കെഡബ്ല്യൂ മോട്ടോര്‍ ഉള്ള ഇവയ്ക്ക്  0-40 കി.മീ/മണിക്കൂര്‍ ആക്‌സിലറേഷന്‍ ആണുള്ളത്. ഇക്കൊ, നോര്‍മല്‍, സ്‌പോട്‌സ് എന്നിങ്ങനെ മൂന്ന് റെഡിങ് മോഡുകള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *