Your Image Description Your Image Description

 

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.

പൊലീസ് കേസെടുത്തതിന് പിന്നാലെ വിമർശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിൻറെ ആഭ്യന്തര മന്ത്രി ഏത് പാർട്ടിക്കാനാണെന്ന് ക്ഷമ മുഹമ്മദ് വിമർശിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണ്. മണിപ്പൂരിൽ നടന്ന കാര്യങ്ങളാണ് താൻ ഉന്നയിച്ചതെന്നും ക്ഷമ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *