Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോൺഗ്രസ്. സമൂഹമാധ്യമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുംവിധത്തില്‍ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. മുൻ മാധ്യമപ്രവര്‍ത്തക കൂടിയായ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ് ആണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു, ഇലക്ട്രൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകളാണ് നീക്കം ചെയ്യുന്നത്, മോദി സ്കുതികള്‍ക്ക് മാത്രമേ നിലനില്‍പുള്ളൂവെന്നും സുപ്രിയ ശ്രിനേയ്റ്റ് പറഞ്ഞു.

രാഷ്ട്രീയാവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങളെ അടക്കം തങ്ങളുടെ അധികാരമുപയോഗിച്ച് വരുതിയിലാക്കി വച്ചിരിക്കുകയാണെന്ന വാദം നേരത്തെ തന്നെ പ്രതിപക്ഷമുയര്‍ത്തുന്നതാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് ചില വിഷയങ്ങള്‍ സംബന്ധിച്ച് വരുന്ന പോസ്റ്റുകള്‍ക്ക് സമൂഹമാധ്യമത്തില്‍ ഇടം കിട്ടുന്നില്ലെന്ന ആരോപണവുമായി സുപ്രിയ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *