Your Image Description Your Image Description
Your Image Alt Text

നമ്മുടെ പ്രധാനമന്ത്രി സ്വന്തം പാർട്ടിക്കാരെ കാണാനും , സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിക്കാനും വരുന്നതിന് നമ്മൾ കാശ് കൊടുക്കണം . നമ്മുടെ ചിലവിൽ കേരളത്തിൽ വന്ന് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ നമ്മൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ കുറ്റം പറഞ്ഞു മടങ്ങുന്നു.

ഓരോ പ്രാവശ്യം മോദി എഴുന്നള്ളുമ്പോഴും നമ്മുടെ ഖജനാവിൽ നിന്നും നമ്മൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും ലക്ഷങ്ങളാണ് ചിലവാക്കുന്നത്. കഴിഞ്ഞ ദിവസം വന്നതിന് മാത്രം ചെലവായത് ഒരു കോടിരൂപയാണ്.

അതിൽ 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ചുകൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 14, 15 തീയതികളിലാണു പ്രധാനമന്ത്രി കേരളത്തിലെത്തിയത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണു പങ്കെടുത്തത്.

ആലത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് നടത്തിയ പൊതു സമ്മേളനത്തിലും ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണങ്ങളുടെ ഭാഗമായി കാട്ടാക്കടയിലുമാണ് മോദി എത്തിയത്.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഇതോടെ ഈ വർഷം ഏഴാം തവണയാണു മോദി കേരളത്തിൽ എത്തിയത്. ഇതിനെല്ലാം പണം ചെലവാക്കിയത് നമ്മുടെ ഖജനാവും .

കടത്തിന്റെ മുകളിൽ കടമായി മുടന്തി നീങ്ങി നിരങ്ങുന്ന , നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന നമ്മളെ കൂടുതൽ കടക്കെണിയിലേയ്ക്ക് മനപ്പൂർവ്വം തള്ളിയിടുകയാണ് മോദിയും ബിജെപിയും . ഓരോ പ്രവശ്യം വന്നുപോകുമ്പോഴും താങ്ങേണ്ടതും ചിലവാക്കേണ്ടതും നമ്മൾ .

പാർട്ടി ഫണ്ടിൽ നിന്നുമെടുത്ത് ചിലവാക്കി എത്ര തവണ വന്നുപോയാലും നമുക്കൊന്നുമില്ല , അല്ലെങ്കിൽ ഒരു പായ് വിരിച്ചു തൃശൂരോ വയനാട്ടിലോ തിരുവനന്തപുരത്തോ ആറ്റിങ്ങലിലോ കിടന്നാലും വേണ്ടില്ല , പക്ഷെ എത്ര തവണ വന്നാലും കിടന്നാലും ഒരു രക്ഷയുമില്ല . കായ്ക്കടിക്കില്ല .

അത് കഴിഞ്ഞ ദിവസം സഖാവ് പിണറായി പറഞ്ഞിട്ടുണ്ട് . തല കുത്തി നിന്നാൽ പോലും രക്ഷയില്ല , മൂന്നാം സ്ഥാനത്ത് നിൽക്കത്തേയുള്ളൂ . കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ പോലും ഇത്തവണ കിട്ടില്ല . പല മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോലും കിട്ടില്ല . ദയനീയമായി പരാജയപ്പെടും .

കഴിഞ്ഞ തവണ തിരുവനന്തപുരത്തെങ്കിലും രണ്ടാം സ്ഥാനത്തെത്തി , ഇത്തവണ അത് മൂന്നാം സ്ഥാനമായിരിക്കും . തിരുവനന്തപുരത്തൊന്നും ഇറങ്ങി പ്രവർത്തിക്കാൻ പോലും ആളില്ല . അഭ്യർത്ഥനയുമായി വീടുകളിൽ വരുന്നത് ഒരാളാണ് , വീടുകളുടെ മുറ്റത്ത് കൊണ്ടിട്ടിട്ട് പോവുകയാണ് .

ആരാ കൊണ്ടുവന്നതെന്ന് ആർക്കുമറിയില്ല , ബംഗാളികളാണെന്നാ റെസിഡൻസ് അസ്സോസിയേഷൻകാർ പറയുന്നത് . അത്രയ്ക്ക് പരിതാപകരമാണ് . കഷ്ടം . പ്രവർത്തകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് .

സ്ഥാനാർത്ഥിയ്ക്ക് ചൂട് ഒരു പ്രശ്നമല്ല , കാരണം സ്ഥാനാർത്ഥി എ സി കാറിലാണ് സഞ്ചാരം . ഹൈടെക് മോഡലാണ് . പ്രധാനമായും സോഷ്യൽ മീഡിയയിലാണ് കസർത്ത് . സോഷ്യൽ മീഡിയ നോക്കിയാൽ ഇപ്പോഴേ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കഴിഞ്ഞു .

ഈ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരും സമൂഹത്തിലുണ്ടെന്ന് സങ്കികൾ മനസ്സിലാക്കണം . അവരുടെ വോട്ടുകളും ജയപരാജയങ്ങൾ നിർണ്ണയിക്കുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *