Your Image Description Your Image Description
Your Image Alt Text

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന ‘ഗുരുദേവ കാന്റീൻ’ അമ്പലപ്പുഴയിലും അരൂരിലും, കരുനാഗപ്പള്ളിയിലും ആരംഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ വീടില്ലാത്ത എല്ലാവർക്കും വീട് നൽകും. 300 ദിവസത്തിനുള്ളിൽ എല്ലാ വീടുകളിലും ജലജീവൻ മിഷൻ വഴി കുടിവെള്ളമെത്തിക്കും. ആലപ്പുഴയ്ക്ക് ഏയിംസ് യാഥാർത്ഥ്യമാക്കും. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 30,000 കേടി രൂപയുടെ വികസന പദ്ധതികൾ കൊണ്ടുവരും.

തീർന്നില്ല , ആലപ്പുഴയിൽ വിമാനത്താവളം ആലോചിക്കും , എന്തിനേറെ ഒരു സ്വർഗ്ഗമായി മാറ്റും .അങ്ങനെ ഒട്ടേറെ കാര്യങ്ങൾ. ആലപ്പുഴയ്ക്ക് വനിതാ എം.പിയും, വനിതാ കേന്ദ്രമന്ത്രിയും യാഥാർത്ഥ്യമാകുന്നതോടെ ഈ ആഗ്രഹങ്ങളെല്ലാം പ്രാവർത്തികമാകും.

ഇതാര് പറഞ്ഞതാണെന്നറിയാമോ ? സാക്ഷാൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ . തലയിൽ ചാണകമല്ലേ ഇതും പറയും ഇതിനപ്പുറവും പറയും , കേട്ടപ്പോൾ ചിരി തോന്നിയെങ്കിലും ഒരു സംശയം , പ്രധാന മന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദി അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾക്ക് ഈ വാഗ്ദാനം നൽകിയിട്ടുണ്ടോ ?

അത് കാണില്ല . കാരണം അദ്ദേഹം അവിടെ ജയിക്കും . ജയിച്ചാൽ പറഞ്ഞതൊക്കെ ചെയ്യേണ്ടേ ? ശോഭയ്ക്ക് എന്തും പറയാം ഒന്നും ചെയ്യേണ്ടല്ലോ ? എന്തും പറഞ്ഞിട്ടങ് പോയാൽ മതി , പിന്നെ തിരിഞ്ഞു നോക്കണ്ടല്ലോ ? അടുത്ത തവണ മത്സരിക്കുന്നത് വേറെ എവിടെയെങ്കിലുമായിരിക്കും .

കഴിഞ്ഞ തവണ ആറ്റിങ്ങലിൽ പറഞ്ഞതൊന്നും ആറ്റിങ്ങലുകാർ മറന്നിട്ടില്ല . അവർക്കറിയാം ഇതൊക്കെ തള്ളലാണെന്ന് , അതുകൊണ്ട് അവരാരും വിശ്വസിച്ചില്ല . അന്ന് ഇതൊക്കെ വിളമ്പിയിട്ട് പോയിട്ട് ആ വഴിക്ക് പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല . ഇവിടെയും അങ്ങനെയൊക്കെ തന്നെയായിരിക്കും .

ആലപ്പുഴയിൽ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നാണ് ശോഭ പറയുന്നത് . പക്ഷെ അവിടെ ത്രികോണം ഇല്ലല്ലോ ? അവിടെ എൽ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരം . ശോഭ പിക്ച്ചറിൽ പോലുമില്ല .

കെ.സി.വേണുഗോപാലും പിണറായി വിജയനും തമ്മിൽ ധാരണയുണ്ടായാൽ പോലും ഒറ്റ സഖാവും കെ.സി.വേണുഗോപാലിന് വോട്ട് ചെയ്യില്ല. ആറ്റിങ്ങലിലെ മത്സരത്തിൽ സി.പി.എമ്മിൽ നിന്ന് എൻ.ഡി.എയ്ക്ക് ലഭിച്ചത് പത്ത് ശതമാനം വോട്ടുകളായിരുന്നെങ്കിൽ, ആലപ്പുഴയിലത് പതിനഞ്ച് ശതമാനമായി ഉയരും.

ഓരോ ദിവസവും നിരവധി കുടുംബങ്ങളാണ് ബി.ജെ.പി അണികളാകുന്നത്. മോദിജിയുടെ പത്ത് വർഷത്തെ വികസനനേട്ടങ്ങളും മുപ്പത് വർഷത്തെ പൊതുപ്രവർത്തന രംഗത്തെ ശോഭാ സുരേന്ദ്രനെന്ന വ്യക്തിയുടെ പ്രവർത്തനങ്ങളും കടുത്ത കോൺഗ്രസ്, സി.പി.എം അനുഭാവികളെ പോലും ബി.ജെ.പി പ്രസ്ഥാനത്തിലെത്തിക്കുന്നുവെന്നാണ് ശോഭയുടെ ഗീർവാണം .

കെ.സി.വേണുഗോപാൽ വിജയിച്ചാലും, എ.എം.ആരിഫ് വിജയിച്ചാലും ആലപ്പുഴയ്ക്ക് എന്താണ് കിട്ടുകയെന്ന് ജനം മനസ്സിലാക്കി. നരേന്ദ്ര മോദി സർക്കാർ അനുവദിച്ച പദ്ധതികൾക്കപ്പുറം ഒരു വികസനവും മണ്ഡലത്തിലില്ല. ഇവർ രണ്ട് പേരും മണ്ഡലത്തിനായി ശുഷ്ക്കാന്തി കാണിച്ചിട്ടില്ലെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്.

അതേ സമയം മോദി സർക്കാരിന്റേ നന്മകൾ പുറത്തറിയാതിരിക്കാൻ ഇരുകൂട്ടരും ആവോളം പരിശ്രമിക്കുന്നുമുണ്ട്. മോദിജിയോടൊപ്പം ഇരുന്ന് സംസാരിക്കാൻ, ആലപ്പുഴയുടെ ആവശ്യങ്ങൾ നേരിട്ടറിയിക്കാൻ ആലപ്പുഴയിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കാൻ ശോഭാ സുരേന്ദ്രൻ മാത്രമേയുള്ളുവെന്നും വോട്ടർമാർ മനസ്സിലാക്കി കഴിഞ്ഞു.

അരഡസൻ കേന്ദ്രമന്ത്രിമാർ വന്ന് പോയിട്ടും യാഥാർത്ഥ്യമാകാതിരുന്ന ആലപ്പുഴ ബൈപ്പാസ് സഫലമാകാൻ ഗഡ്ക്കരി വേണ്ടി വന്നു. ഭരണകക്ഷിക്കൊപ്പം നിന്ന് കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ മോദിജിയുടെ ഗ്യാരണ്ടിയായി വനിതാ കേന്ദ്രമന്ത്രിയായി ശോഭാ സുരേന്ദ്രനുണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഗാസിന്റെയും പെട്രോളിന്റെയും വിലകൂടി പറയണേ ശോഭേ , നിങ്ങളും ഒരു വീട്ടമ്മയാണ് .

ഗ്യാസിന്റെ വില കുതിച്ചുയരുന്നത് നിയന്ത്രിച്ചു 400 രൂപയ്ക്ക് തരാമെന്ന് നേരത്തെ പറഞ്ഞതാ , പെട്രോൾ 50 രൂപയ്ക്കും തരാമെന്ന് പറഞ്ഞതാ . പ്രധാനമന്ത്രിയുടെ അടുത്തിരുന്ന് സംസാരിക്കുമ്പോൾ ഇതുകൂടി ഓർമ്മിപ്പിക്കാൻ മറന്നുപോകല്ലേ .

പ്രധാനമന്ത്രിയോടൊപ്പം ഇരിക്കുന്നതിന് ഇവിടെ നിന്നും ജയിക്കുകയൊന്നും വേണ്ട , പ്രധാനമന്ത്രിയോടൊപ്പമിരുന്ന് സംസാരിക്കുന്നവരെല്ലാം എം പിയും മന്ത്രിയുമാണോ ? ആദ്യം ഗസം പെട്രോളുമൊക്കെ വില കുറച്ചു കൊണ്ടുവാ , പിന്നീട് നമുക്കാലോചിക്കാം വോട്ട് തരണോ വേണ്ടായോയെന്ന്.

Leave a Reply

Your email address will not be published. Required fields are marked *