Your Image Description Your Image Description

,
മലപ്പുറം: ബാലികയുടെ ശ്വസനനാളത്തിൽ ഒരു മാസം മുമ്പ് കുടുങ്ങിയ നിലക്കടല ബ്രാങ്കോസ്‌ക്കോപ്പിയിലൂടെ പുറത്തെടുത്തു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. താഴേക്കോട് സ്വദേശിയായ രണ്ടു വയസ്സുകാരികാരിയുടെ ശ്വസനനാളത്തിലാണ് നിലക്കടല കുടുങ്ങിക്കിടന്നിരുന്നത്.

അപസ്മാരമാണെന്ന സംശയത്തിൽ വിദഗ്ധ ചികിത്സക്കായാണ് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗഗത്തിലെത്തിച്ച കുട്ടിയെ കുട്ടികളുടെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.സി.യു വിഭാഗം മേധാവി ഡോ. ദിപു പരിശോധിച്ച് ശ്വാസനാളത്തിൽ എന്തെങ്കിലും കുടുങ്ങിയതാവാമെന്ന നിഗമനത്തിൽ സ്‌കാനിങ്ങിന് വിധേയമാക്കി.

അപ്പോഴാണ് ശ്വസനനാളത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൺസൾട്ടറ്റ് ഇന്റർവെൻഷണൽ പൾമ നോളജിസ്റ്റ് ഡോ. നിമിഷ ബ്രോങ്കോസ്‌കോപ്പിയിലൂടെ നിലക്കടലയുടെ കഷ്ണം പുറത്തെടുക്കുകയായിരുന്നു. അനസ്‌തേഷ്യവിഭാഗം മേധാവി ഡോ. പി ശശിധരൻ, ശിശുരോഗ വിഭാഗത്തിലെ ഡോ. അനീഷ എന്നിവരും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *