Your Image Description Your Image Description

തിരുവനന്തപുരം: റോഡിൽ ലെയിൻ ട്രാഫിക്​ തെറ്റിച്ച്​ വാഹനമോടിക്കുന്നവർക്ക്​ പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്​. ഇത്​ മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ മ​ന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിന്​ മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഡാഷ്​ബോർഡ്​ കാമറകൾ സ്ഥാപിക്കും. ഇതിനായി ഗതാഗത കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്​ പുറമെ, പാലക്കാട്-തൃശൂർ മേഖലയിൽ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും.

Leave a Reply

Your email address will not be published. Required fields are marked *