Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് രണ്ട് വേരിയന്റുകളില്‍ ബൊലേറോ നിയോ+ പുറത്തിറക്കി. ഡ്രൈവര്‍ ഉള്‍പ്പെടെ 9 യാത്രക്കാരെ വരെ സുഖകരമായി ഉള്‍ക്കൊള്ളുന്ന പുതിയ മോഡല്‍ പി4, പി10 വകഭേദങ്ങളിലാണ് വിപണിയിലെത്തുക. എന്‍ട്രി ലെവല്‍ മോഡലാണ് പി4, പ്രീമിയം വേരിയന്റായിരിക്കും പി10. ബൊലേറോയുടെ മികവിനൊപ്പം നിയോയുടെ സ്‌റ്റൈലിഷ് ബോള്‍ഡ് ഡിസൈനും പ്രീമിയം ഇന്റീരിയറുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ബൊലേറോ നിയോ+ എത്തുന്നത്. 11.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില.

വലിയ കുടുംബങ്ങള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഉപഭോക്താക്കള്‍, ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍, കമ്പനികള്‍ക്ക് വേണ്ടി വാഹനങ്ങള്‍ പാട്ടത്തിനെടുക്കുന്ന കരാറുകാര്‍ എന്നിവര്‍ക്കുള്ള അനുയോജ്യമായ ഓപ്ഷനായിരിക്കും ഈ മോഡല്‍. റിയര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം പ്രശസ്തമായ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ബൊലേറോ നിയോ+ല്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം ഇറ്റാലിയന്‍ ഇന്റീരിയറുകളാണ് മറ്റൊരു സവിശേഷത. ബ്ലൂടൂത്ത്, യുഎസ്ബി ആന്‍ഡ് ഓക്‌സ് കണക്റ്റിവിറ്റിയുള്ള 22.8 സെന്റീമീറ്റര്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടുകൂടിയ പ്രീമിയം ഫാബ്രിക്കും വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും ബൊലേറോ നിയോ+ലുണ്ട്.  ബൊലേറോ നിയോ+ പി4 വേരിയന്റിന് 11.39 ലക്ഷം രൂപയും, ബൊലേറോ നിയോ+ പി10 വേരിയന്റിന് 12.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

തുടര്‍ച്ചയായി പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം നല്‍കി, ബൊലേറോ ബ്രാന്‍ഡ് വര്‍ഷങ്ങളായി ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ദൃഢതയുടെയും വിശ്വാസ്യതയുടെയും മുഖമുദ്രയായി മാറിയിരിക്കുന്നുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *