Your Image Description Your Image Description
Your Image Alt Text

അബുദാബി: കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുകയും ചില റോഡുകൾ തകരുകയും ചെയത സാഹചര്യത്തിൽ യുഎഇ നിവാസികൾക്ക് നിർദ്ദേശം നൽകി അധികൃതർ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും വീടുകളിൽ തുടരാനും നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നിർദ്ദേശം നൽകി. അത്യവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വാഹനങ്ങൾ സുരക്ഷിതമായ, ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്നും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുതെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ബുധനാഴ്ച വരെ മഴ പ്രവചിച്ച സാഹചര്യത്തിൽ രാജ്യത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.

യുഎഇയിൽ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയിൽ സർക്കാർ സ്‌കൂളുകളിൽ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂൾ എജ്യൂക്കേഷൻ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസൽഖൈമയിൽ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സംഘം തീരുമാനിച്ചിരുന്നു.
ദുബൈയിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് വിദൂരപഠനം നടപ്പിലാക്കും. ദുബൈയിൽ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി. മഴയുടെ പശ്ചാത്തലത്തിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ദുബൈ മുൻസിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ രാ​ജ്യ​ത്തെ സ്വ​കാ​ര്യ ക​മ്പ​നികൾക്കും അധികൃതർ‌ നിർദ്ദേശം നൽകിയിട്ടുണ്ട്. പു​റം ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളോട്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നും ദു​ർ​ഘ​ട​മെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നും മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം സ്വ​കാ​ര്യ ക​മ്പ​നി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ർ​ജയിൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദൂ​ര​പ​ഠ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര, ദു​രി​താ​ശ്വാ​സ ടീം ​നി​ർ​ദേ​ശം ന​ൽ​കി

Leave a Reply

Your email address will not be published. Required fields are marked *