Your Image Description Your Image Description

ബിജെപിയുടെ പ്രകടനപത്രിക ക്ഷമാപണപത്രം എന്ന് പേര് മാറ്റണമെന്ന് കോൺഗ്രസ് . മോദി ദളിതരോടും ആദിവാസികളോടും കർഷകരോടും യുവാക്കളോടും മാപ്പ് പറയണം. ഇത്തവണ മോദിയുടെ തന്ത്രത്തിൽ യുവാക്കൾ വീഴില്ലെന്ന് രാഹുൽഗാന്ധിയും പ്രതികരിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപി പ്രകടനപത്രികയിൽ കാണാനില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബിജെപി പ്രകടനപത്രികയെ സമരത്തിലുള്ള കർഷകരും വിമർശിച്ചു.

താങ്ങുവില നിയമമാക്കുന്നതിനെ കുറിച്ചോ കർഷകരെ കടത്തിൽ മോചിപ്പിക്കുന്നതിനോ കുറിച്ച് വാഗ്ദാനമില്ലെന്ന് സർവൺ സിങ് പന്ദേർ വിമർശിച്ചു. യഥാർത്ഥ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതെയുള്ളതാണ് ബിജെപിയുടെ പ്രകടന പത്രികയെന്നും അതിൻറെ പേര് ക്ഷമാപണ പത്രം എന്നാക്കി മാറ്റണമെന്ന് വിമർശിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *