Your Image Description Your Image Description
Your Image Alt Text

 

അടിമാലി: വയോധിക തലയ്ക്ക് അടിയേറ്റ് വീടിനുള്ളിൽ മരിച്ച നിലയിൽ. അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിം ആണ് മരിച്ചത്. സംഭവം കൊലപാതകം ആണെന്നാണ് പൊലീസിൻ്റെ സംശയം. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

അടിമാലി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *