Your Image Description Your Image Description
Your Image Alt Text

ഇപ്പോൾ ബി ജെ പി എന്ന ഒരൊറ്റ രാഷ്ട്രീയ പാർട്ടിയുടെ ഘടനയും പ്രവർത്തനവും ഇന്ത്യ മുന്നണിയെ പോലെയാണ്. അടുത്തിടെ വരെ കേന്ദ്രീകൃത രീതിയിൽ ഡൽഹിയിൽ നിന്നും പ്രാദേശിക ഘടകം വരെ ഒരേ തലത്തിൽ പ്രവർത്തിക്കുന്നതായിരുന്നു ബി ജെ പി യുടെ രീതി. എന്നാൽ ഇപ്പോൾ ഇന്ത്യ മുന്നണിയെ പോലെ ഏന് പറയാൻ കാരണം പ്രാദേശികമായി ഓരോ തരത്തിൽ ഓരോ നേതാക്കൾ തീരുമാനിക്കുന്നത് പോലെ അജണ്ട സെറ്റ് ചെയ്തു നീങ്ങുന്നു. ഇതിനു വഴിയൊരുക്കിയത് പരമാവധി കോൺഗ്രസിൽ നിന്നും നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലേക്കെത്തിക്കണമെന്ന അനിർദേശമാണ്. അത് പാലിക്കുന്ന പ്രാദേശിക നേതാക്കൾ എന്താണ് ദേശിയ തലത്തിൽ ബി ജെ പിയുടെ പ്രവർത്തനമെന്ന് മറന്നു പോകുന്നു.

ഇന്ത്യ മുന്നണി പ്രദേശിക മായെ അവിടത്തെ രാഷ്ട്രീയകാ കക്ഷികളുമായി സഖ്യമുണ്ടാകുന്നത് പോലെ റസ്റ്റിയ കക്ഷിയായ ബി ജെ പി പ്രവർത്തനം വഴിമാറിയിരിക്കുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത പോക്ക്. അങ്ങനെ വന്നപ്പോൾ മൂനാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി വിവിധ സര്‍വെ റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നു .

ബി ജെ പിയുടെ ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിഎത്തിയില്ളെങ്കിൽ പണി പാളുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. . മഹാരാഷ്ട്രയിലെ സ്ഥിതിയും മറ്റൊന്നല്ല. പ്രാദേശിക നീക്കുപോക്കുകൾ തന്നെയാണ് ബി ജെ പി യെ അവിടെ കുഴക്കുനന്തു . പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ.

എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടി ആയി സിഎസ്‌ഡിഎസ് നടത്തിയ സർവേ ഫലം. ഇതിൽ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. ആധികാരികമായ സർവ്വേയാണ് സിഎസ്‌ഡിഎഎസ്സിന്റേതെന്നു ഏവർക്കുമറിയാം

ആ അസർവേയുടെ കൊടുത്താൽ വിവരങ്ങൾ പുറത്തു വരുമ്പോൾ അത് നൽകുന്നത് രാജ്യത്തെ ബാധിക്കുന്ന ഗുരുതര വിവരങ്ങളാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ ഒരു കണ്ടെത്തൽ. 2019 ൽ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏതെങ്കിലും തരത്തിൽ അവിശ്വാസം രേഖപ്പെടുത്തി. വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ അവർത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സർവേയിലെ കണ്ടെത്തലാണ്. ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേർ കരുതുന്നു.

49% പേര്‍ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളും വിശ്വസിക്കുന്നുണ്ട്. 2019 ൽ 65% പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിൽ തൃപ്തരായിരുന്നെങ്കിൽ ഇപ്പോഴത് 57% ആയി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30% ആയിരുന്നത് 39% ആയും വര്‍ധിച്ചു. ഇതിനൊക്കെ കാരണം ബി ജെ പി തങ്ങളുടെ പ്രവർത്തനം പ്രാദേശികമായി വിഘടിപ്പിച്ചു എന്നതാണ്. ഇനിയെന്തായാലും തിരഞ്ഞെടുപ്പിന് മുമ്പ് ഒരു അഴിച്ചു പണിയും സാധ്യമല്ല എന്ന് ബി ജെ പി നേതൃത്വത്തിനറിയാം. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ അത് വോട്ടെണ്ണലിന് ശേഷം മാത്രം. എപ്പോളെങ്കിലും ചോർന്നു പോയ അടിത്തറ യുടെ തകരാറു പരിഹരിക്കാനാകുമെന്നാണ് ബി ജെ പി യുടെ കണക്കുകൂട്ടൽ

Leave a Reply

Your email address will not be published. Required fields are marked *