Your Image Description Your Image Description
Your Image Alt Text

ബിജെപിയുടെ അബ് കി ബാർ 400 പാർ മുദ്രാവാക്യത്തെ ‘ട്രോളി’ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈശി പറഞ്ഞത് സംഭവിക്കാൻ പോകുന്ന ഒന്നിനെ പറ്റിയുള്ള പ്രവചനമെന്നെ പറയാനാകൂ എന്താണ് . SY ഖുറൈശി പറഞ്ഞത്.

ഇപ്പോള്‍ അവര്‍ 400 ‘പ്ലസി’നെ കുറിച്ച് പറയുന്നു. മെയ്‌ അവസാനം വരെ കാത്തിരിക്ക്, അത് 250ആയി കുറയും. ജൂണ്‍ ആദ്യ വാരത്തോടെ റേഞ്ച് 175-200 ആകും…. അര ഡസണ്‍ അല്‍ഫോണ്‍സോ മാമ്പഴത്തിന്‍റെ കാര്യമാണ് ഞാന്‍ പറഞ്ഞത്… എല്ലാ പോസ്‌റ്റും രാഷ്‌ട്രീയത്തെ പറ്റിയാകും എന്ന് കരുതരുത്.’

പോസ്‌റ്റിന് പിന്നാലെ നിരവധി വിമര്‍ശനവും അദ്ദേഹത്തിന് നേരെ സൈബറിടങ്ങളില്‍ ഉയരുന്നുണ്ട്. അദ്ദേഹം മോദി സർക്കാരിനെ ആക്രമിക്കുകയാണ് എന്നാണ് ചിലരുടെ വാദം. പറഞ്ഞു, മറ്റു ചിലര്‍ അദ്ദേഹത്തെ ഗാന്ധി കുടുംബത്തിന്‍റെ കുഴലൂത്തുകാരനെന്നാണ് വിളിച്ചത്. എന്തൊക്കെ പറഞ്ഞാലും ഖുറൈശി പറഞ്ഞതും രാജ്യവ്യാപകമായി നടത്തിയ സിഎസ്‌ഡിഎസ്‌–- ലോക്‌നീതി സർവേയും തമ്മിലാണ് ചേർത്ത് വച്ച് നോക്കണം. അപ്പോൾ മനസിലാകും. ജൂൺ ആദ്യ വാരം രാജ്യം കേൾക്കാനിരിക്കുന്ന കാര്യമാണ് ഖുറൈശി പറഞ്ഞതും, രാജ്യത്തു ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് സിഎസ്‌ഡിഎസ്‌ ലോക്‌നീതി സർവേ വെളിപ്പെടുത്തുന്നതെന്നും. സസ്യവേ വ്യക്തമായി പറയുന്നു രാമക്ഷേത്രം തെരഞ്ഞെടുപ്പ്‌ വിഷയമാകുന്നില്ലെന്ന്‌ , സർവേ അക്കമിട്ടു നിരത്തുന്നു രാജ്യത്തു
5 വർഷത്തിനിടെ രാജ്യത്ത്‌ അഴിമതി വർധിച്ചതായിട്ട

തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രധാന വിഷയങ്ങളായി പരിഗണിക്കുന്നതെന്ന്‌ രാജ്യവ്യാപകമായി നടത്തിയ സിഎസ്‌ഡിഎസ്‌–- ലോക്‌നീതി സർവേ എടുത്തു പറയുന്നു. . വോട്ടർമാരിൽ പകുതിയോളം പേർ വിലക്കയറ്റവും തൊഴിലില്ലായ്‌മയും പ്രധാന പ്രശ്‌നങ്ങളായി പരിഗണിക്കുന്നവരാണെന്ന്‌ സർവേ കണ്ടെത്തി. 27 ശതമാനം പേർ തൊഴിലില്ലായ്‌മ പ്രധാന പ്രശ്‌നമായി പരിഗണിക്കുമ്പോൾ 23 ശതമാനം പേർക്ക്‌ വിലക്കയറ്റമാണ്‌ പ്രധാന വിഷയം. 13 ശതമാനം പേർക്ക്‌ വികസനവും എട്ടു ശതമാനം പേർക്ക്‌ അഴിമതിയുമാണ്‌ വിഷയങ്ങൾ. അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പ്‌ വിഷയമായി പരിഗണിക്കുന്നത്‌ എട്ടു ശതമാനം പേർ മാത്രമാണ്‌.

തൊഴിൽ കിട്ടാനുള്ള സാധ്യത വൻതോതിൽ കുറഞ്ഞെന്ന്‌ 62 ശതമാനം പേർ അഭിപ്രായപ്പെട്ടു. നഗരപ്രദേശങ്ങളിൽ 65 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്‌. തൊഴിൽ എളുപ്പത്തിൽ കിട്ടുന്നുണ്ടെന്ന്‌ അഭിപ്രായപ്പെട്ടത്‌ 12 ശതമാനംപേർ മാത്രമാണ്‌. സവർണ ഹിന്ദുക്കളിൽ 17 ശതമാനം പേർ തൊഴിൽ എളുപ്പത്തിൽ കിട്ടുന്നതായി അഭിപ്രായപ്പെട്ടെങ്കിലും 57 ശതമാനം പേർക്ക്‌ മറിച്ചാണ്‌ അഭിപ്രായം.

അവശ്യവസ്‌തുക്കൾക്ക്‌ വിലയേറിയതായി 71 ശതമാനം പേർ അഭിപ്രായപ്പെട്ടു. ദരിദ്രരിലും ന്യൂനപക്ഷങ്ങളിലും 76 ശതമാനം പേരും പട്ടികവർഗക്കാരിൽ 75 ശതമാനവും രാജ്യത്ത്‌ വിലക്കയറ്റം രൂക്ഷമെന്ന്‌ അഭിപ്രായപ്പെട്ടു. കർഷകപ്രക്ഷോഭം ന്യായമായ ആവശ്യങ്ങളുയർത്തിയാണെന്ന്‌ 59 ശതമാനം പേർ അഭിപ്രായപ്പെട്ടു. കർഷകസമരം സർക്കാരിനെതിരായ ഗൂഢാലോചന ആയിരുന്നെന്ന്‌ 16 ശതമാനം പേർ മാത്രമാണ്‌ അഭിപ്രായപ്പെട്ടത്‌.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത്‌ അഴിമതി വർധിച്ചതായി 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. 19 ശതമാനം പേർ അഴിമതിയിൽ വർധനയില്ലെന്നും 19 ശതമാനം പേർ അഴിമതി കുറഞ്ഞെന്നും അഭിപ്രായപ്പെട്ടു. വികസനത്തിന്റെ ഗുണഫലങ്ങൾ സമ്പന്നർക്ക്‌ മാത്രമാണെന്ന്‌ 32 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇതൊക്കെയാണ് നമ്മൾ സർവേ എന്ന് വിളിക്കേണ്ടത്. ഇതാണ് സർവ്വേ. രാജ്യത്തു എന്താണ് സംഭവിക്കുന്നത് എന്നതിന്റെ കണക്കെടുപ്പ്. അല്ലാതെ ബി ജെ പി നാനൂറു കടക്കുമോ അതോ 399 ല്തട്ടി നിൽക്കുമോ എന്ന തരത്തിലുള്ള ഗോഡി മീഡിയ സര്വേകളല്ല ജനത്തിന് വേണ്ടതെന്നു മനസിലായില്ലേ.

Leave a Reply

Your email address will not be published. Required fields are marked *