Your Image Description Your Image Description

 

ഡൽഹി: വിമാനത്തിൽ എത്ര അളവിൽ മദ്യപിക്കാമെന്നതിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി ഡിജിസിഎ. യാത്രക്കാർ എത്ര അളവിൽ മദ്യം നൽകാമെന്നതിൽ സിവിൽ ഏവിയേഷൻ റിക്വയർമെൻറ്സ് (സിഎആർ) വകുപ്പ് 4.3 അനുസരിച്ച് ഒരു നയം രൂപീകരിക്കുന്നത് എല്ലാ എയർലൈനുകളുടെയും വിവേചനാധികാരമാണെന്ന് ഡിജിസിഎ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുമ്പ് എയർ ഇന്ത്യ വിമാനങ്ങളിൽ മദ്യപിച്ചവർ മൂത്രമൊഴിച്ചത് പോലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിസിഎയുടെ സത്യവാങ്മൂലം. ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഹയാത്രികൻ മൂത്രമൊഴിച്ച 72 കാരിയായ സ്ത്രീയുടെ പരാതിയിലായിരുന്നു നടപടി. മദ്യപിച്ച യാത്രക്കാരെ നേരിടാൻ പെരുമാറ്റച്ചട്ടം അടിയന്തരമായി രൂപീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.

അനിയന്ത്രിത യാത്രക്കാരെ കൈകാര്യം ചെയ്യാൻ സിഎആർ നിലവിലുണ്ട്. നൽകുന്ന മദ്യത്തിൻറെ പരിധിയെക്കുറിച്ച് ഒരു നയം രൂപീകരിക്കുന്നത് എല്ലാ എയർലൈനുകളുടെയും വിവേചനാധികാരമാണെന്നും ഡിജിസിഎ പറയുന്നു. അനിയന്ത്രിതമായി മദ്യം നൽകുന്നത് മറ്റുയാത്രക്കാരെ ശല്യപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം നൽകുന്നത് സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ ഡിജിസിഎയോട് നിർദ്ദേശിക്കണമെന്ന് യുവതി തൻ്റെ ഹർജിയിൽ അഭ്യർത്ഥിച്ചു.

തൻറെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യ ജീവനക്കാർ വീഴ്ച വരുത്തി. സഹയാത്രികൻറെ നടപടി തൻറെ അഭിമാനത്തിന് ക്ഷതമുണ്ടാക്കി. സഹയാത്രികന് അമിതമായി മദ്യം നൽകുകയും പിന്നീട് അയാളുമായി ഒത്തുതീർപ്പിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. സംഭവം പൊലീസിൽ അറിയിക്കാനുള്ള അവരുടെ കർത്തവ്യത്തിൽ വീഴ്ച വരുത്തിയെന്നും പരാതിക്കാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *