Your Image Description Your Image Description

 

കോഴിക്കോട്: ജോലി ചെയ്ത ജ്വല്ലറിയിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ ആഭരണങ്ങളുമായി മുങ്ങിയ പ്രതിയെ പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് പൊക്കുന്ന് കോന്തനാരിയിലെ ബിസ്മി ഡയമണ്ട്‌സ് എന്ന ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സാബിർ മാലിക്കി(26)നെയാണ് പന്തീരാങ്കാവ് പൊലീസ് പശ്ചിമ ബംഗാൾ വരെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്.

മാർച്ച് 13ാം തീയതിയാണ് ഇയാൾ സ്വർണാഭരണങ്ങളുമായി കടന്നത്. തുടർന്ന് ഉടമകൾ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസിന് ഇയാൾ പശ്ചിമ ബംഗാളിലാണ് ഉള്ളതെന്ന് ബോധ്യമായി. തുടർന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ചു, പൊലീസ് സംഘം പ്രതിയെ പിടികൂടുന്നതിനായി ബംഗാളിലേക്ക് തിരിക്കുകയായിരുന്നു.

തന്നെ തേടി പൊലീസ് നാട്ടിലെത്തുമെന്ന് സാബിർ മാലിക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. പന്തീരാങ്കാവ് പൊലീസ് എസ്ഐ ജോസ് വി. ഡിക്രൂസ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിഗിൻ ലാൽ, സുബീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *