Your Image Description Your Image Description
Your Image Alt Text

കൊച്ചി: ജാവ് യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് തങ്ങളുടെ പതാക വാഹക ജാവ പെറാക് പുത്തന്‍ പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണ്‍ പെയിന്‍റ് സ്ക്കീമില്‍ അവതരിപ്പിച്ചു. റൈഡിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും റൈഡിങ് പ്രേമികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കിയും 2.09 ലക്ഷം രൂപ മുതലുള്ള (ഡല്‍ഹി എക്സ് ഷോറൂം) വിലയിലാണ് ജാവ 42 ബോബര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഐതിഹാസിക മോഡലുകളായ ജാവ പെറാകും ജാവ 42 ബോബറും വഴി മോട്ടോര്‍സൈക്കിള്‍ വിപണിയെ പുനര്‍നിര്‍വചിച്ച ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ആവേശകരമായ ബോബര്‍ സംസ്ക്കാരം മാത്രമല്ല ആധികാരിക സ്റ്റൈല്‍ സ്പോര്‍ട്ടി പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ വന്‍ ജനപ്രീതിയും നേടിയിരുന്നു.

തങ്ങളുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ജാവ പെറാക് എന്നും ഈ മേഖലയിലെ തങ്ങളുടെ മേധാവിത്തം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും 42 ബോബര്‍ എന്നും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആഷിഷ് സിങ് ജോഷി പറഞ്ഞു.

ജാവ പെറാക്കിന്‍റെ ഡല്‍ഹിയിലെ എക്സ്-ഷോറൂം വില 2,13,187 രൂപയാണ്. ജാവ 42 ബോബറിന്‍റെ വിവിധ വേരിയന്‍റുകളുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 2,09,500 മുതല്‍ 2,29,500 രൂപ വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *