Your Image Description Your Image Description

ഇസ്ലാം മത വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്ന വിശുദ്ധ റംസാൻ അഥവാ റമദാൻ മാസത്തിന്റെ അവസാന ദിനമാണ് ഈദുൽ ഫിത്തർ. ഈദ് ദിനത്തിൽ ആളുകൾ പ്രാർത്ഥന നടത്തുകയും പിന്നീട് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന് വലിയ വിരുന്ന് സത്ക്കാരങ്ങൾ നടത്തുകയും ചെയ്യുന്നത് പതിവാണ്. നോമ്പെടുത്തവർ ഒരു മാസത്തിനുശേഷം ആദ്യമായി പകൽ ഭക്ഷണം കഴിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ഈദുൽ ഫിത്ർ ആഘോഷത്തിലെ ചില പരമ്പരാഗത വിഭവങ്ങൾ

ബിരിയാണി

ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ബിരിയാണി. ഈദ് ദിനത്തിലും ബിരിയാണി ഒരു പ്രധാന വിഭവം തന്നെയാണ്. ബിരിയാണിയ്ക്കൊപ്പം സാലഡ് ഉപയോഗിച്ചാണ് കഴിക്കുക. പല രീതിയിൽ ബിരിയാണികൾ തയ്യാറാക്കാവുന്നതാണ്. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. അറബി നാടുകളിൽ ഒട്ടകത്തിന്റെയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളുമാണ് പ്രചാരത്തിലുള്ളത്.

സീഖ് കബാബ്

വിവിധ തരം മസാലകളും കഷണങ്ങളാക്കിയ ഇറച്ചിയും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ഈദ് ആഘോഷവേളയിൽ വിളമ്പുന്ന പ്രധാന ഇനങ്ങളിൽ ഒന്നാണിത്.

മട്ടൻ‌ കുർ‌മ

ഈദ് ദിനത്തിലെ സ്പെഷ്യൽ വിഭവമാണ് മട്ടൻ. മസാലകൾ, കശുവണ്ടി പേസ്റ്റ്, കുങ്കുമപ്പൂവ് എന്നിവ ചേർത്താണ് മട്ടൻ കുർമയ്ക്ക് വേണ്ട മസാല തയ്യാറാക്കുന്നത്. അപ്പം, പത്തിരി, ബ്രെഡ് എന്നിവയ്ക്ക് ഒപ്പം കഴിക്കാൻ പറ്റിയ കറിയാണ് മട്ടൻ കുർമ. കൈപ്പത്തിരി, അപ്പം ബീഫ് ഇവയൊക്കെയാണ് ഈദ് ദിനത്തിലെ പ്രധാന പ്രഭാത ഭക്ഷണ വിഭവങ്ങൾ.

ഷീർ കുർമ

മധുരമുള്ള പാൽ, വെർമിസെല്ലി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പുഡ്ഡിംഗാണ് ഇത്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ഏതു സദ്യയ്ക്കും ഈ മധുര വിഭവം നിർബന്ധമാണ്. ഈദ് ദിനത്തിൽ ഷീർ കുർമ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ്.

കിമാമി സേവിയൻ

ഷീർ കുർമ പോലെയുള്ള മറ്റൊരു മധുരപലഹാരമാണ് കിമാമി സേവിയാൻ. ഇത് അൽപ്പം കട്ടിയുള്ളതാണ്. വെർമിസെല്ലിയോടൊപ്പം പാൽ, പഞ്ചസാര – ബദാം, കശുവണ്ടി, തേങ്ങ, ഉണക്കമുന്തിരി എന്നിവ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. സേമിയ പാൽ ഒഴിക്കാതെ പഞ്ചാസാര പാനീയത്തിൽ നന്നായി കുറുക്കിയെടുത്ത് കസ്‌കസ് ഇട്ട് ഉണ്ടാക്കുന്ന മധുര വിഭവമാണ് സേവിയാൻ. നിസ്‌കാരത്തിന് ശേഷം മധുരം കഴിച്ച് തുടങ്ങണം എന്നതാണ് ചിലയിടങ്ങളിലെ രീതി. അതിന് ശേഷമേ പ്രഭാത ഭക്ഷണം കഴിക്കൂ.

ഫിർ‌നി

പാൽ, അരി കുതിർത്തത്, അണ്ടിപ്പരിപ്പ്, ഏലയ്ക്ക, പിസ്ത എന്നിവ ചേർത്തുണ്ടാക്കുന്ന മധുരപലഹാരമാണ് ഫിർനി. സ്പൈസി ഭക്ഷണത്തിന് ശേഷം കഴിക്കാൻ പറ്റിയ വിഭവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *