Your Image Description Your Image Description

 

തിരുവനന്തപുരം: മതത്തിന്‍റെയും ജാതിയുടെയും ഭക്ഷണത്തിന്‍റെയും ഒക്കെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കേരളത്തിലും തുടങ്ങിക്കഴിഞ്ഞെന്ന്
നടൻ അജു വർഗീസ്. ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കൽ ശ്രമം കൂടുമെന്നും അജു വർഗീസ് പറഞ്ഞു. ഭക്ഷണത്തില്‍ ഭിന്നതയ്ക്ക് ശ്രമിച്ചുനോക്കി.

ഭക്ഷണത്തില്‍ ഇത് കൊണ്ടുവന്നാല്‍, അതൊരു വിഭജനത്തിന്‍റെ ശ്രമമാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ അത് അറിയില്ലെങ്കിലും അധികം വൈകാതെ അത് മനസിലാകുമെന്നും അജു വര്‍ഗീസ് പറഞ്ഞു. അര്‍ബുദം പോലെയാണത്. നമ്മളെ ഇങ്ങനെ ശീലിപ്പിക്കുകയാണ്. അതിനായി നമ്മളെ ഇങ്ങനെ കൗണ്‍സില്‍ ചെയ്യും. ഞാൻ ഉള്‍പ്പെടുന്ന തലമുറയെ ഭയമാണ് മുന്നോട്ട് നയിക്കുന്നത്.

തെറ്റ് ചെയ്യരുത്. ഇത് സംഭവിക്കുമെന്ന ഭയം. ഈ ഭയത്തിലൂടെ ഈ ഭിന്നിപ്പിക്കലും സംഭവിക്കുമെന്നും അജു വര്‍ഗീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *