Your Image Description Your Image Description

റിയാദ്: സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടി നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ദേശീയ നയം പ്രഖ്യാപിച്ചത്. ഇതോടെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെ (ഐഎൽഒ) നിർബന്ധിത തൊഴിൽ കൺവൻഷന്‍റെ 2014 ലെ പ്രോട്ടോക്കോൾ അംഗീകരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ആദ്യ രാജ്യം, നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ദേശീയ നയം അവതരിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യം എന്നീ നേട്ടങ്ങളാണ് സൗദിയ്ക്ക് സ്വന്തമായത്.

2034 ഫിഫ ലോകകപ്പിന്‍റെ ആതിഥേയരാകാൻ തയ്യാറെടുക്കുന്ന സൗദി രാജ്യത്തിന്‍റെ തൊഴിൽ മേഖലയിൽ ഉൾപ്പെടെ സമഗ്ര മാറ്റങ്ങൾക്കുള്ള പരിശ്രമത്തിലാണെന്നതിന്‍റെ സൂചനയാണ് പുതിയ ദേശീയ നയം. ദേശീയ, ആഗോള തലത്തിൽ നിർബന്ധിത തൊഴിലിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് സൗദിയുടെ മുന്നേറ്റം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് നയം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *