Your Image Description Your Image Description

 

അമ്മമാരുടെ സ്നേഹത്തിന് ലോകമെങ്ങും നിരവധി തെളിവുകളുണ്ട്. ‘അമ്മയോളം സ്നേഹം…’ എന്ന പ്രയോഗം തന്നെ ഈ മാതൃസ്നേഹത്തില്‍ നിന്നും തുടങ്ങുന്നതാണ്. ഓരോ കുഞ്ഞും അവന്‍റെ അമ്മയോട് പൊക്കിള്‍ കൊടിയിലൂടെ ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, അച്ഛന്‍റെ കഥ അങ്ങനെയല്ല. പലപ്പോഴും മക്കളോട് സ്നേഹം പ്രകടിപ്പിക്കാന്‍ അച്ഛന് കഴിയാറില്ല. സാമൂഹികമായ ബോധനിര്‍മ്മിതിയാകാം ഇതിന് കാരണം. വാക്കിലും പ്രവര്‍ത്തിയിലും സ്നേഹം പ്രകടിപ്പിക്കാന്‍ അമ്മമാരേക്കാള്‍ താഴെയാണ് അച്ഛന്മാര്‍. എന്നാല്‍ നിങ്ങളുടെ ഈ ധാരണയെ തകിടം മറിക്കുന്ന ഒരൂ ചിത്രം കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്ക്പ്പെട്ടു. പിന്നാലെ ആ ‘പിതൃസ്നേഹം’ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു.

പ്രസവ സമയത്ത് ഭാര്യ മരിച്ചു. എന്നാൽ, കുട്ടിയെയും കോളേജ് ക്ലാസുകളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിന്‍റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. യഥാർത്ഥ ജീവിത ഹീറോ.’ എന്ന കുറിപ്പോടെ അനുരാഗ് ത്യാഗി പങ്കുവച്ച ചിത്രം ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. നിരവധി കുട്ടികള്‍ക്ക് മുന്നില്‍ ക്ലാസെടുക്കുന്ന ഒരു അധ്യാപകന്‍ അദ്ദേഹത്തിന്‍റെ കഴുത്തിലൂടെ ഇട്ടിരിക്കുന്ന പ്രത്യേക ബാഗില്‍ ഒരു കുഞ്ഞ് അദ്ദേഹത്തിന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടിക്കുന്നതും ചിത്രത്തില്‍ കാണാം. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്ത്, ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആറ് മാസത്തെ പ്രസവാവധി പുരുഷന്മാര്‍ക്ക് നല്‍കാന്‍ നിയമമില്ലേ’ എന്ന് ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അനുരാഗ് ത്യാഗി പങ്കുവച്ച വിവരം വാസ്തവ വിരുദ്ധമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *