Your Image Description Your Image Description
Your Image Alt Text

കൊച്ചി:  യൂറോപ്പില്‍ നിന്നുള്ള മുന്‍നിര ക്ലൗഡ് ഗെയിമിങ് കമ്പനിയായ കെയര്‍ ഗെയിമുമായി സഹകരിച്ച് വി മൊബൈല്‍ ക്ലൗഡ് ഗെയിമിങ് സര്‍വീസ് ആയ ക്ലൗഡ് പ്ലേ അവതരിപ്പിച്ചു.  സൗജന്യ ട്രയല്‍ കാലയളവില്‍ പരീക്ഷിച്ച ശേഷം വാങ്ങാവുന്ന രീതിയിലാണ് ഇതു ലഭ്യമാകുക.  ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക ഡൗണ്‍ലോഡുകള്‍ ഒന്നും നടത്താതെ തന്നെ മികച്ച ഗെയിമിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ക്ലൗഡ് പ്ലേ.

മൊബൈല്‍ ഗെയിമിങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ വിവിധ വിഭാഗങ്ങളിലൂള്ള പ്രീമിയം എഎഎ ഗെയിമുകളാവും ക്ലൗഡ് പ്ലേ ലഭ്യമാക്കുക.  പ്രതിമാസം നൂറു രൂപ നിരക്കില്‍ സബ്സ്ക്രിപ്ഷന്‍ അടിസ്ഥാനത്തിലാവും ക്ലൗഡ് പ്ലേ ലഭിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 104 രൂപയുടെ റീചാര്‍ജ് ആയിരിക്കും.  പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കള്‍ക്ക് സബ്സ്ക്രിപ്ഷന്‍  എടുക്കുന്നതിനു മുന്‍പ് സേവനം ഉപയോഗിച്ചു നോക്കാവുന്നതാണ്.

ഉപഭോക്താക്കള്‍ക്കായി തങ്ങള്‍ അവതരിപ്പിക്കുന്നവ കൂടുതല്‍ ശക്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനായി കൂട്ടായ നീക്കങ്ങളിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

പുതിയ മൊബൈല്‍ ഫോണിനോ ഗെയിം പാഡിനോ ആയി പുതിയ നിക്ഷേപങ്ങള്‍ നടത്താതെ തന്നെ യഥാര്‍ത്ഥ എഎഎ മൊബൈല്‍ ഗെയിമിങ് അനുഭവിക്കാന്‍ ക്ലൗഡ് പ്ലേ ഇന്ത്യയിലെ എല്ലാ ഗെയിമര്‍മാര്‍ക്കും അവസരമൊരുക്കുമെന്ന് കെയര്‍ഗെയിം സ്ഥാപകനും സിഇഒയുമായ ഫിലിപ്പി വാങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *